Latest News

ഇന്ന് കാണുന്നത് സ്ത്രീ അങ്ങോട്ട് പോയി പുരുഷനെ മുട്ടുന്നതാണ്; അങ്ങോട്ട് ചെന്ന് മുട്ടിയിട്ട് വീഡിയോ എടുത്ത് രസിക്കുന്നു പ്രചരിപ്പിക്കുന്നു; സ്ത്രീയുടെ പോക്ക് എങ്ങോട്ടാണ്; എനിക്കും ഒരു മോനാണ് വളര്‍ന്നുവരുന്നത്; മെന്‍സ് അസോസിയേഷന്‍ വരണമെന്ന ആവര്‍ത്തിച്ച് നടി പ്രിയങ്ക അനൂപ്

Malayalilife
 ഇന്ന് കാണുന്നത് സ്ത്രീ അങ്ങോട്ട് പോയി പുരുഷനെ മുട്ടുന്നതാണ്; അങ്ങോട്ട് ചെന്ന് മുട്ടിയിട്ട് വീഡിയോ എടുത്ത് രസിക്കുന്നു പ്രചരിപ്പിക്കുന്നു; സ്ത്രീയുടെ പോക്ക് എങ്ങോട്ടാണ്; എനിക്കും ഒരു മോനാണ് വളര്‍ന്നുവരുന്നത്; മെന്‍സ് അസോസിയേഷന്‍ വരണമെന്ന ആവര്‍ത്തിച്ച് നടി പ്രിയങ്ക അനൂപ്

പുരുഷന്മാര്‍ക്ക് വേണ്ടി പരസ്യമായി തന്നെ നിലകൊണ്ടിട്ടുള്ളയാളാണ് നടി പ്രിയങ്ക അനൂപ്. ഇപ്പോള്‍ ബസില്‍ വെച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ച് വ്‌ലോഗര്‍ പങ്കുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് എന്നയാളുടെ മരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടി പ്രിയങ്ക അനൂപ് രംഗത്തെത്തുകയാണ്.സംഭവത്തില്‍ വീഡിയോ പങ്കുവെച്ച യുവതിക്കെതിരെ പോലീസ് കേസെടുത്ത് ജീവിതകാലം മുഴുവന്‍ ജയിലില്‍ അടക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. 

പുരുഷന്മാരാണ് പലപ്പോഴും ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെടുന്നതെന്നും, സ്ത്രീകള്‍ അങ്ങോട്ട് പോയി പുരുഷനെ മുട്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രിയങ്ക ആരോപിച്ചു. ദീപക്കിന്റെ വീഡിയോ താന്‍ ശ്രദ്ധിച്ച് കണ്ടെന്നും, അറിയാതെ ശരീരത്തില്‍ തട്ടിയാല്‍ സാധാരണ സ്ത്രീ ഒതുങ്ങിമാറുകയാണ് ചെയ്യേണ്ടതെന്നും പ്രിയങ്ക പറഞ്ഞു. 

എന്നിട്ടും വീണ്ടും ശരീരത്തില്‍ മുട്ടാന്‍ വന്നാല്‍, വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതിന് പകരം മാറിനില്‍ക്കാന്‍ പറയുകയോ പോലീസിനെ അറിയിക്കുകയോ ആണ് വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വീഡിയോയില്‍ ആ പുരുഷന്‍ നടക്കുന്നതെന്താണെന്ന് അറിഞ്ഞിട്ടുപോലുമില്ലായിരുന്നു. സ്ത്രീ അങ്ങോട്ട് ചെന്ന് മുട്ടിയിട്ട് വീഡിയോ എടുത്ത് രസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി അയാള്‍ ആത്മഹത്യ ചെയ്തുവെന്നും പ്രിയങ്ക ആരോപിച്ചു. 

സ്ത്രീകളുടെ പോക്ക് എങ്ങോട്ടാണെന്ന് ചോദിച്ച പ്രിയങ്ക, ഇരുപത് ശതമാനം സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ക്കായി തന്നെ നടക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. വീഡിയോ എടുത്തുവെങ്കില്‍ അത് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കാണിക്കുകയായിരുന്നു വേണ്ടതെന്നും അല്ലാതെ വൈറലാക്കുകയായിരുന്നില്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. വീഡിയോ വൈറലായതിന് ശേഷം ദീപക്കിന് തന്റെ അമ്മയുടെ മുഖത്ത് എങ്ങനെ നോക്കാന്‍ കഴിഞ്ഞിട്ടുണ്ടാകുമെന്നും, എല്ലാവരുടെയും മനസ്സിന് കട്ടി കാണില്ലെന്നും, ഇതൊക്കെ ദീപക്കിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്നും നടി അഭിപ്രായപ്പെട്ടു.

പുരുഷനും സ്ത്രീയുമായ എല്ലാവരും സത്യസന്തരല്ല. രണ്ടുപേരിലും തെറ്റുകാരുണ്ട്. പക്ഷെ ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെടുന്നത് പുരുഷന്മാരാണെന്ന് മാത്രം. അത് പലപ്പോഴും മനസിലായതുകൊണ്ടാണ് പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. ഇന്ന് നമ്മള്‍ കാണുന്നത് സ്ത്രീ അങ്ങോട്ട് പോയി പുരുഷനെ മുട്ടുന്നതാണ്. മാത്രമല്ല സ്ത്രീകള്‍ സ്ത്രീകളെ പൊക്കി സംസാരിക്കുകയും ചെയ്യുന്നു.

മര്യാദയും മാനവുമുള്ള സ്ത്രീ ഒരു അന്യപുരുഷന്‍ ശരീരത്തില്‍ മുട്ടുന്നത് വീഡിയോ എടുത്തുകൊണ്ട് ഇരിക്കില്ല. അടുത്ത സെക്കന്റില്‍ പ്രതികരിക്കും. തെളിവായിട്ട് എടുത്തതാണെങ്കില്‍ പോലീസ് സ്റ്റേഷനില്‍ കൊടുക്കണം. ആ സ്ത്രീക്ക് എതിരെ പോലീസ് കേസ് എടുക്കണം.

അവരെ ജീവിതകാലം മുഴുവന്‍ കിടത്തണം. ഒരു കുടുംബമാണ് തകര്‍ന്നത്. എല്ലാവരുടെ മനസിനും കട്ടികാണില്ല. ഞാന്‍ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത് ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. മെന്‍സ് കമ്മീഷന്‍ വരണം. പുരുഷന്മാര്‍ പോയി പറഞ്ഞാല്‍ അമ്മ വിശ്വസിക്കും. അല്ലാതെ വേറെ ആരും വിശ്വസിക്കില്ല. തെറ്റ് ചെയ്താല്‍ മാത്രമെ പുരുഷന്മാരെ ശിക്ഷിക്കാന്‍ പാടുള്ളു.

പുരുഷന്മാരെ നശിപ്പിക്കാനാണ് ഇരുപത് ശതമാനം സ്ത്രീകള്‍ നടക്കുന്നത്. പൈസയാണ് ലക്ഷ്യം. മിണ്ടാതിരുന്ന് കാശുണ്ടാക്കാമല്ലോ. വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ആ സ്ത്രീ കരുതിയത് ഇത് കത്തും താന്‍ വലിയ ആളാകും റീച്ച് കിട്ടുമെന്നാണ്. ആ വീഡിയോ കണ്ട ആരും അവരെ സപ്പോര്‍ട്ട് ചെയ്യില്ല. ബോധമുള്ളവര്‍ക്ക് ആ വീഡിയോ കണ്ടാല്‍ മനസിലാകും.

കുറ്റക്കാരിയായ സ്ത്രീയുടെ മുഖം ബ്ലെര്‍ ചെയ്യുന്നതിനോട് എനിക്ക് എതിര്‍പ്പാണ്. മുഖം കാണിക്കണം. പക്ഷെ നിയമം പറയുന്നത് മുഖം കാണിക്കരുത് എന്നാണത്രെ. ഇതുപോലെയുള്ളരെ ആളുകള്‍ കാണണം. മെന്‍സ് അസോസിയേഷന്‍ വരണം. നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു എന്നും പ്രിയങ്ക അനൂപ് പറഞ്ഞു.


 

priyanka anoop demands mens association

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES