നല്ല ക്യാരക്ടറാണ്; ചേച്ചിയോട് എനിക്ക് സ്റ്റോറി പറയണമെന്ന് പറഞ്ഞ് എന്നെയൊരാള്‍ കുറച്ച് നാള്‍ മുമ്പ് വിളിച്ചു;റൂമിന്റെ കാര്യം പറഞ്ഞപ്പോള്‍ സോറി മോനേ റൂമിലിരുന്ന് കഥ കേള്‍ക്കേണ്ട പ്രായമല്ല എനിക്കെന്ന് മറുപടി കൊടുത്തു;പ്രിയങ്ക അനൂപ് അനുഭവം പങ്ക് വച്ചത്

Malayalilife
 നല്ല ക്യാരക്ടറാണ്; ചേച്ചിയോട് എനിക്ക് സ്റ്റോറി പറയണമെന്ന് പറഞ്ഞ് എന്നെയൊരാള്‍ കുറച്ച് നാള്‍ മുമ്പ് വിളിച്ചു;റൂമിന്റെ കാര്യം പറഞ്ഞപ്പോള്‍ സോറി മോനേ റൂമിലിരുന്ന് കഥ കേള്‍ക്കേണ്ട പ്രായമല്ല എനിക്കെന്ന് മറുപടി കൊടുത്തു;പ്രിയങ്ക അനൂപ് അനുഭവം പങ്ക് വച്ചത്

അഭിപ്രായങ്ങള്‍ പലപ്പോഴും തുറന്ന് പറയുന്ന നടിയാണ് പ്രിയങ്ക അനൂപ്. ഇപ്പോളിതാ സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും മോശം സമീപനങ്ങളെക്കുറിച്ചും സംസാരിക്കുക യാണിപ്പോള്‍ പ്രിയങ്ക. മോശം സമീപനുമുണ്ടായാല്‍ ഡയരക്ടറോടോ പ്രാെഡ്യൂസറോടോ പറയുക. ഇങ്ങനെ ഒരു ചെറിയ പ്രശ്‌നമുണ്ട്, ഒന്ന് നോട്ട് ചെയ്യണം എന്ന് പറഞ്ഞ് അവരിലേക്ക് എത്തിക്കണം. 

അല്ലെങ്കില്‍ പതുക്കെ അവരോട് തന്നെ പറയണം. പടം പോകുകയൊന്നുമില്ല. ഒന്ന് രണ്ട് പടങ്ങളില്‍ അങ്ങനെയൊരു സാഹചര്യം എനിക്ക് വന്നിട്ടുണ്ട്. ആ പടത്തില്‍ നിന്ന് ഞാന്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്. ഇന്ന് ഒരുപാട് സാധ്യതകളുണ്ട്. യൂട്യൂബ് ചാനലിലെ വരുമാനം മാത്രം മതി ജീവിക്കാന്‍. പിന്നെ ഇഷ്ടമുണ്ടെങ്കില്‍ ആരുടെ കൂടെ വേണമെങ്കിലും പോകാം. പോയിക്കഴിഞ്ഞിട്ട് അവരെ കുറ്റം പറയുന്നതാണ് ഏറ്റവും വലിയ തെറ്റ്. എന്നെ റൂമില്‍ വിളിച്ചു എന്നൊക്കെ പറയുന്നു.

എന്തിനാണ് റൂമിലേക്ക് വിളിക്കുന്നതെന്ന് ചോദിച്ച് കൂടെ. കുറച്ച് നാള്‍ മുമ്പ് എന്നെ ഒരാള്‍ വിളിച്ചു. നല്ല ക്യാരക്ടറാണ്, ചേച്ചിയോട് എനിക്ക് സ്റ്റോറി പറയണമെന്ന് പറഞ്ഞ് എന്നെയൊരാള്‍ കുറച്ച് നാള്‍ മുമ്പ് വിളിച്ചു. ഞാനാണോ നായിക, അങ്ങനെയാണെങ്കില്‍ ആ പടം എനിക്ക് വേണ്ട, പടം പൊളിയും, കഥാപാത്രം എന്താണെന്ന് പറഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു.

അല്ല ചേച്ചി, എനിക്ക് നേരിട്ടിരുന്ന് സംസാരിക്കണം എന്ന് അവന്‍ പറഞ്ഞു. നേരിട്ട് സംസാരിക്കാന്‍ വരൂ, നമുക്ക് ഏതെങ്കിലും ടീ ഷോപ്പിലിരുന്ന് സംസാരിക്കാമെന്ന് ഞാന്‍. റൂമിന്റെ കാര്യം പറഞ്ഞപ്പോള്‍ സോറി മോനേ റൂമിലിരുന്ന് കഥ കേള്‍ക്കേണ്ട പ്രായമല്ല എനിക്ക്, കഥ കേള്‍ക്കാന്‍ താല്‍പര്യമില്ല, റൂമില്‍ കഥ കേള്‍ക്കാന്‍ താല്‍പര്യമുള്ളവരെ വിളിച്ചോ എന്ന് താന്‍ മറുപടി നല്‍കിയെന്നും പ്രിയങ്ക അനൂപ് വ്യക്തമാക്കി. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടിമാര്‍ തുറന്ന് പറയുന്നതിനെ പ്രിയങ്ക അനൂപ് എതിര്‍ക്കാറുണ്ട്. വിട്ടുവീഴ്ച ചെയ്തിട്ട് പിന്നെ തുറന്ന് പറയുന്നത് അം?ഗീകരിത്താന്‍ പറ്റില്ലെന്നാണ് പ്രിയങ്ക അനൂപ് പറയാറുള്ളത്. സഹനടി വേഷങ്ങളാണ് സിനിമകളില്‍ കൂടുതലും പ്രിയങ്ക അനൂപ് ചെയ്തത്. കോമഡി ഷോകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്

ഞാന്‍ എപ്പോഴും പുരുഷന്‍മാരുടെ കൂടെയാണ്. കാരണം പുരുഷന്‍മാരെ ഒരുപാട് വേട്ടയാടുന്നുണ്ട്. സമത്വം വേണമെന്ന് എപ്പോഴും പറയും. പീഡനക്കേസ് വരുമ്പോള്‍ സമത്വവും തുല്യതയും കാണില്ല പുരുഷന് മാറ്റി നിര്‍ത്തില്ലേ. എന്നെ ഒരാള്‍ തൊട്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. കുറേ നാള്‍ കഴിഞ്ഞല്ല താന്‍ പറയുകയെന്ന് നേരത്തെ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക അനൂപ് പറഞ്ഞിരുന്നു. നമുക്ക് ചെയ്യാന്‍ പറ്റാത്ത ജോലി ചെയ്യാന്‍ പോകരുത്. ഇന്നത്തെ കാലത്ത് എല്ലാവരും നല്ല ബോധവും അറിവുമുള്ളവരാണ്.

എന്ത് പ്രശ്‌നമുണ്ടെങ്കിലും സ്‌പോട്ടില്‍ തന്നെ കൈകാര്യം ചെയ്യുകയോ വേണ്ടപ്പെട്ടവരെ അറിയിക്കുകയോ ചെയ്യണമെന്നും പ്രിയങ്ക അനൂപ് വ്യക്തമാക്കി. നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് പരാതി ഉന്നയിച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അന്ന് പ്രിയങ്ക അനൂപ്. പുരുഷന്‍മാരെ മാത്രം എന്തിനാണ് എപ്പോഴും കുറ്റപ്പെടുത്തുന്നത്. സിനിമാ ഫീല്‍ഡില്‍ നിന്ന് എനിക്കൊരു ദ്രോഹവും ഉണ്ടായിട്ടില്ല. അതിന് താന്‍ അനുവദിച്ചിട്ടില്ലെന്നും പ്രിയങ്ക അനൂപ് അന്ന് പറഞ്ഞു.

priyanka anoop about casting couch

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES