മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള തെന്നിന്ത്യന്‍ അഭിനേത്രിയാണ് പ്രിയാമണി. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'നേര്' സിനിമയിലൂടെ പ്രിയാമണി വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ആ സന്തോഷം താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ്.
ഇന്നാണ് ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നതെന്ന് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ താരം പങ്കിട്ടത്. ''ഇന്ന് നേരിന്റെ സെറ്റില്‍ ചേര്‍ന്നു! ഒരേയൊരു മോഹന്‍ലാല്‍ സാറിനും ജീത്തു സാറിനും ഒപ്പം...'' എന്ന ക്യാപ്ഷനും നല്‍കിയാണ് താരം സന്തോഷ വാര്‍ത്ത പങ്കിട്ടത്. കോടതി രംഗങ്ങളില്‍ പ്രിയാമണിയും ഉണ്ടാകും. വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആയ ത്രില്ലിലാണ് താരം
ആശിര്‍വാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് നിര്‍മാണ സംരംഭമാണിത്. ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സന്തോഷവും ആവേശവുമാണ് ആരാധകര്‍ക്ക്.