Latest News

ആറ് മാസം മുമ്പ് വീണ്ടും ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനം; തല്‍ക്കാലം വീണ്ടും ഒരു വിവാഹത്തിന് പദ്ധതിയില്ല; വിവാഹം എന്നത് വെറുമൊരു കടലാസ് രേഖ; സൗഹൃദത്തിനും സ്നേഹത്തിനുമാണ് മുന്‍ഗണനയെന്ന് പ്രിയദര്‍ശന്‍; നിയമപരമായി വിവാഹ മോചനം നേടിയവര്‍ ഒരുമിക്കുന്നത് മക്കളുടെ ശ്രമ ഫലം; 10 വര്‍ഷത്തെ വേര്‍പിരിയലിന് ശേഷം ലിസിയും പ്രിയനും ഒരുമിച്ചത് ഇങ്ങനെ 

Malayalilife
ആറ് മാസം മുമ്പ് വീണ്ടും ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനം; തല്‍ക്കാലം വീണ്ടും ഒരു വിവാഹത്തിന് പദ്ധതിയില്ല; വിവാഹം എന്നത് വെറുമൊരു കടലാസ് രേഖ; സൗഹൃദത്തിനും സ്നേഹത്തിനുമാണ് മുന്‍ഗണനയെന്ന് പ്രിയദര്‍ശന്‍; നിയമപരമായി വിവാഹ മോചനം നേടിയവര്‍ ഒരുമിക്കുന്നത് മക്കളുടെ ശ്രമ ഫലം; 10 വര്‍ഷത്തെ വേര്‍പിരിയലിന് ശേഷം ലിസിയും പ്രിയനും ഒരുമിച്ചത് ഇങ്ങനെ 

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളായ പ്രിയദര്‍ശനും ലിസിയും നീണ്ട 10 വര്‍ഷത്തെ വേര്‍പിരിയലിന് ശേഷം വീണ്ടും ഒരുമിച്ചിരിക്കുകയാണ്.  വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും വിവാഹമോചനത്തിനും ഒടുവിലാണ് ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചത്. പ്രിയദര്‍ശന്‍ തന്നെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ഈ പുനസ്സമാഗമം സ്ഥിരീകരിച്ചിട്ടുണ്ട്. 

 ഈ ഒത്തുചേരലിന് പിന്നില്‍ മക്കളായ നടി കല്യാണി പ്രിയദര്‍ശന്റെയും സിദ്ധാര്‍ത്ഥിന്റെയും നിരന്തരമായ പരിശ്രമങ്ങളും ആഗ്രഹവുമുണ്ടായിരുന്നു. മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മാതാപിതാക്കള്‍ പഴയ പിണക്കങ്ങള്‍ മറന്ന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തല്‍ക്കാലം വീണ്ടും ഒരു വിവാഹത്തിന് ഇരുവരും പദ്ധതിയിട്ടിട്ടില്ല. വിവാഹം എന്നത് വെറുമൊരു കടലാസ് രേഖ മാത്രമാണെന്നും സൗഹൃദത്തിനും സ്നേഹത്തിനുമാണ് തങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ജനുവരിയില്‍ സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് എത്തിയതോടെയാണ് ഈ ചര്‍ച്ചകള്‍ സജീവമായത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കൈകോര്‍ത്ത് പൊതുവേദിയില്‍ എത്തിയത് ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വലിയ സന്തോഷമാണ് നല്‍കിയത്. തുടര്‍ന്ന് ലിസിയുടെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഇവരുടെ മടങ്ങിവരവ് ഉറപ്പിക്കുകയായിരുന്നു. 

നിയമപരമായി വിവാഹമോചനം നേടിയതിനാല്‍ ഇനി ഇവര്‍ 'ലിവിംഗ് ടുഗദര്‍' പങ്കാളികളായിട്ടായിരിക്കും അറിയപ്പെടുക. 1990-ല്‍ വിവാഹിതരായ ഇവര്‍ 24 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2014-ലാണ് വേര്‍പിരിഞ്ഞത്. 2016-ല്‍ കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചിരുന്നു. പ്രിയദര്‍ശന്റെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു ലിസി. ഇപ്പോള്‍ ചെന്നൈയില്‍ മക്കള്‍ക്കൊപ്പം സമാധാനപരമായ ഒരു പുതിയ ജീവിതത്തിന് തുടക്കമിടുകയാണ് ഈ താരജോഡികള്‍. 

എണ്‍പതുകളില്‍ പ്രിയന്‍, ലാല്‍, ലിസി ടീമായിരുന്നു മലയാള ഹിറ്റ് സിനിമകളുടെ ചേരുവ. 1990 ഡിസംബര്‍ 13നായിരുന്നു പ്രിയന്റെയും ലിസിയുടെയും വിവാഹം. 'ചിത്രം' എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ക്രിസ്തുമത വിശ്വാസിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിച്ച് ലക്ഷ്മിയെന്ന പേരു മാറ്റിയാണ് വിവാഹിതയായത്. തുടര്‍ന്ന് അഭിനയം വിട്ടു. 

1990 ലാണ് ലിസിയും പ്രിയനും വിവാഹം കഴിക്കുന്നത്. 24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. ആരാധകരെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ലിസിയുടേയും പ്രിയന്റേയും. 2015 ലാണ് ഇരുവരും പിരിയുന്നത്. എന്തുകൊണ്ട് പിരിയുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു.വിവാഹമോചന ശേഷം പ്രിയന്‍ പറഞ്ഞത് ലിസിയുമായുള്ള വേര്‍പിരിയലിന് ശേഷം പലര്‍ക്കും പല അഭിമുഖങ്ങള്‍ പ്രിയന്‍ നല്‍കിയിരുന്നു. തന്റെ എക്കാലത്തേയും പ്രിയ നായിക ലിസിയാണെന്ന് പ്രിയന്‍ പറഞ്ഞിരുന്നു.

priyadarshan and lissy living together

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES