പഴയകാല സിനിമകളില്‍ തിളങ്ങി നിന്ന നടിയായിരുന്നു പ്രിയ രാമന്‍. തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റ് നായകന്മാരുടെ കൂടെ അഭിനയിച്ച് തകര്‍തത് താരം തിരിച്ചു വരവിനൊരുങ്ങുകയാണ്. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ധാരാളം മുന്‍നിര നായകന്മാരുടെ നായികയായി വേഷമിട്ട പ്രിയ രാമന്‍ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ്.
നടന്‍ രഞ്ജിത്തുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. എന്നാല്‍ 2013 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. ഇപ്പോള്‍ വിവാഹ മോചനത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങുകയാണ് നടി. സിനിമയിലേയ്ക്ക് തിരിച്ചെത്തും എന്നു കരുതിയ പ്രേക്ഷകര്‍ക്ക് മുന്നില്‍ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം എത്തിയത് .
ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരം തിരിച്ചെത്തുന്നത് ടെലിവിഷനിലൂടെയാണ്. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന അരയന്നങ്ങളുടെ വീട് എന്ന സീരിയലിലൂടെയാണ് താരം വീണ്ടുമെത്തുക.ഡിഡി മലയാളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്‌നേഹതീരം എന്ന സീരിയലിലൂടെയായിരുന്നു നടി ടെലിവിഷനിലേക്ക് തുടക്കം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചു. നിലവില്‍ സീ ടിവി തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന സെമ്പുരത്തി എന്ന സീരിയലില്‍ തത്വാധിഷ്ഠിതമായി ജീവിക്കുന്ന ഒരു സ്ത്രീയുടെ വേഷമാണ് പ്രിയ അവതരിപ്പിക്കുന്നത്.