തന്റെ അഭിപ്രായങ്ങള്‍ക്കൊണ്ടും നിലപാടുകള്‍ക്കൊണ്ടും മലയാള സിനിമാ ലോകത്ത് എന്നും വേറിട്ട് നില്ക്കുന്നയാളാണ് പൃഥിരാജ്. പലപ്പോഴും അതെല്ലാം പൃഥ്വിയെ വിവാദങ്ങളില്‍ കൊണ്ടെത്തിച്ചിട്ടുമുണ്ട്. മലയാള സിനിമയിലെ പുതുതലമുറയില്‍ ഒരു പക്ഷേ ഏറ്റവും വ്യത്യസ്തമായ ചിത്രങ്ങള്‍ കൊ്ണ്ടുവരുന്ന നടന്‍ കൂടിയാണ് പൃഥിരാജ്.. ഇത്തരത്തിലുള്ള പല ചിത്രങ്ങളിലും തിയേറ്ററുകളില്‍ വെച്ച് പരാജയപ്പെടാറുമുണ്ട്. എന്റര്‍ടെയ്‌നര്‍ ചിത്രങ്ങള്‍ വിട്ട് പരീക്ഷണങ്ങളുടെ പിന്നാലെ പോകുന്നതെന്തു കൊണ്ടാണെന്ന ആരാധകന്റെ ചോദ്യത്തിന് പൃഥ്വിരാജ് നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഏറെ കൈയടി നേടിക്കഴിഞ്ഞു.
സിനിമയില്‍ എളുപ്പത്തില്‍ താരമൂല്യം ഉയര്‍ത്താന്‍ എന്റര്‍ടെയിനര്‍ സിനിമകള്‍ മതിയാകും. എന്നാല്‍ ഇത്തരത്തിലുള്ള എളുപ്പമുള്ള വഴി താന്‍ തിരഞ്ഞെടുക്കാത്തത് പരീക്ഷണ ചിത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് പൃഥ്വിരാജ് പറയുന്നു.എന്റെ ഹാര്‍ട്ട് എന്നോട് പറയുന്നത് കുറച്ചു കാര്യങ്ങള്‍ ട്രൈ ചെയ്യണമെന്നാണ്. അവ ചിലപ്പോള്‍ വിജയിക്കാം, പരാജയപ്പെടാം. എന്നാല്‍ ചില സിനിമകള്‍, കൂടെ പോലെയുള്ളവ വിജയിക്കുമ്പോള്‍ രണം പോലെയുള്ള സിനിമകള്‍ പരാജയപ്പെടുന്നു.
താന്‍ ഒരു മത്സരത്തിന്റെ ഭാഗമല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു കഷ്ടപ്പാടുമില്ലാതെ സിനിമയിലെത്തിയ തനിക്ക് സിനിമക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം.10 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത്തരം സിനിമകള്‍ ചെയ്തിലല്ലോ എന്ന വലിയ സങ്കടം എനിക്കുണ്ടാകും. അത് സംഭവിക്കാന്‍ പാടില്ല
ഒരു മത്സരത്തിന്റെ ഭാഗമാകാന്‍ എനിക്ക് താല്‍പര്യമില്ല. സിനിമയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നയാള്‍, നമ്പര്‍ വണ്‍, ഇതിലൊന്നും എനിക്ക് താല്‍പ്പര്യമില്ല. ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്ടപ്പെട്ട രീതിയില്‍ ചെയ്യണം. അങ്ങനത്തെ സിനിമകള്‍ ചെയ്യണമെങ്കില്‍ എന്താണ് വേണ്ടതെന്ന് നന്നായറിയാം. അതിന് വേണ്ടി ഒരു നടന്‍ അല്ലെങ്കില്‍ ഒരു താരമെന്ന നിലയില്‍ എന്താണ് ചെയ്യേണ്ടതെന്നും എനിക്കറിയാം, അതു ഞാന്‍ ചെയ്യും- പൃഥ്വി പറഞ്ഞു