Latest News

നിനക്ക് ഇനി വരാന്‍ പോകുന്നത് അത്രയും നായക വേഷങ്ങള്‍ ആയിരിക്കും; എല്ലാ തരം സിനിമകളും ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു നടനാണ് താൻ; സെറ്റിലെ വിശേഷങ്ങൾ തുറന്നു പറഞ്ഞു ടോവിനോ

Malayalilife
നിനക്ക് ഇനി വരാന്‍ പോകുന്നത് അത്രയും നായക വേഷങ്ങള്‍ ആയിരിക്കും; എല്ലാ തരം സിനിമകളും ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു നടനാണ് താൻ; സെറ്റിലെ വിശേഷങ്ങൾ തുറന്നു പറഞ്ഞു ടോവിനോ

മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. പൃഥ്വിരാജ്, പാർവ്വതി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2015 സെപ്തംബർ 19 നു പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടി. ഈ ചിത്രത്തിലെ അപ്പു എന്ന നടനോളം പ്രാധാന്യം വരുന്ന മറ്റൊരു കഥാപാത്രമാണ് ടോവിനോ ചെയ്തത്. ഈ സെറ്റിൽ വച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യമാണ് ഇപ്പോൾ ടോവിനോ ഓർക്കുന്നത്. 

എന്ന് നിന്റെ മൊയ്തീന്‍ കഴിഞ്ഞപ്പോള്‍ രാജുവേട്ടന്‍ പറഞ്ഞത് നിനക്ക് ഇനി വരാന്‍ പോകുന്നത് അത്രയും നായക വേഷങ്ങള്‍ ആയിരിക്കും. ശ്രദ്ധിച്ചു തെരഞ്ഞെടുക്കണം എന്നതാണ് പൃഥ്വിരാജ് അന്ന് പറഞ്ഞത്. പക്ഷേ സഹനടൻ ആയാൽ എങ്ങനെയാണ് ഇനി നായക വേഷങ്ങള്‍ വരും എന്ന ചിന്തയായിരുന്നു തനിക്ക് മനസ്സില്‍ ഉണ്ടായിരുന്നത് എന്നാണ് ടോവിനോ പറഞ്ഞത്. എന്ന് നിന്റെ മൊയ്തീന്‍' കണ്ടിറങ്ങിയപ്പോള്‍ മനസ്സിലായി രാജുവേട്ടന്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്ന്. സിനിമയില്‍ നായകനാകുമ്പോള്‍ സെലക്ടീവ് ആകുക എന്നത് പ്രധാനമാണ്. അതിനു ശേഷമാണു ഒരുപാടു സിനിമകൾ താരത്തിനെ തേടി വന്നത്. 

ഒരു മലയാളം ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ടൊവിനോ തോമസ്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ഇദ്ദേഹം ആദ്യം അഭിനയിച്ചത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു.

prithviraj tovino set ennu ninte moideen

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES