കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം പേട്ടയുടെ കേരളത്തിലെ വിതരണാവകാശം പ്രിഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും സംയുക്തമായി നേടി. നേരത്തേ വിതരണാവകാശം തങ്ങള്‍ക്കാണെന്ന് അമൗര്‍ ഫിലിംസ് അവകാശവാദം ഉന്നയിച്ചിരുന്നു. കരാറില്‍ അന്തിമ തീരുമാനം ആകും മുമ്ബ് ഇത്തരം പ്രഖ്യാപനങ്ങള്‍ മുമ്ബും അമൗര്‍ നടത്തിയിട്ടുണ്ട്.
സണ്‍പിക്ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ത്രിഷയാണ് മറ്റൊരു നായിക. ജനുവരി 10ന് ചിത്രം തിയറ്ററുകളിലെത്തും.
ശശികുമാറും വിജയ് സേതുപതിയും മേഘ ആകാശും ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്. മോഡേണ്‍ സ്റ്റൈലിലും നാടന്‍ തമിഴ് ലുക്കിലും ചിത്രത്തില്‍ രജനി എത്തുന്നുണ്ട്. പൊങ്കല്‍ റിലീസായാണ് ചിത്രം എത്തുക.