Latest News

'ആ ചിത്രത്തില്‍ അഭിനയിക്കാന്‍ അക്ഷയ് കുമാര്‍ ഒരു രൂപ പോലും വാങ്ങിയില്ല'; സിനിമ ഹിറ്റായാല്‍ മാത്രമേ പ്രതിഫലം സ്വീകരിക്കൂ എന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞതെന്ന് പൃഥിരാജ്

Malayalilife
 'ആ ചിത്രത്തില്‍ അഭിനയിക്കാന്‍ അക്ഷയ് കുമാര്‍ ഒരു രൂപ പോലും വാങ്ങിയില്ല'; സിനിമ ഹിറ്റായാല്‍ മാത്രമേ പ്രതിഫലം സ്വീകരിക്കൂ എന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞതെന്ന് പൃഥിരാജ്

സെല്‍ഫി എന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍ അഭിനയിച്ചത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയെന്ന് വെളിപ്പെടുത്തി ചിത്രത്തിന്റെ നിര്‍മാതാവായ പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിരാജ് നായകനായി എത്തിയ മലയാള സിനിമയായ ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ആയ ചിത്രം ബോക്സ് ഓഫിസില്‍ പരാജയമായിരുന്നു. 

 അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ ഹിറ്റായാല്‍ മാത്രമേ പ്രതിഫലം സ്വീകരിക്കൂ എന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞതെന്ന് പിങ്ക്വില്ലയോട് സംസാരിക്കവെ പൃഥ്വിരാജ് വ്യക്തമാക്കി. 'അക്ഷയ് കുമാറിനെ വെച്ച് ഞാന്‍ ഒരു സിനിമ നിര്‍മിച്ചിട്ടുണ്ട്. അദ്ദേഹം ഒരു രൂപ പോലും വാങ്ങിയിട്ടില്ല. 'സിനിമ ലാഭമുണ്ടാക്കിയാല്‍ ഞാന്‍ എന്റെ പ്രതിഫലം വാങ്ങാം' എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. സിനിമ വിജയിച്ചില്ല, അതിനാല്‍ അദ്ദേഹം പണമൊന്നും വാങ്ങിയില്ല' -പൃഥ്വിരാജ് പറഞ്ഞു. 

സെല്‍ഫിയുടെ പരാജയത്തിന് തൊട്ടുപിന്നാലെ, ഒ.എം.ജി 2 തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ഒ.എം.ജി 2 വിജയമായിരുന്നു. എന്നാല്‍ ഈ വിജയം അധിക കാലം നീണ്ടുനിന്നില്ല. അക്ഷയ് കുമാറിന്റെ അടുത്ത നാല് ചിത്രങ്ങളായ മിഷന്‍ റാണിഗഞ്ച്, ബഡേ മിയാന്‍ ചോട്ടെ മിയാന്‍, സര്‍ഫിറ, ഖേല്‍ ഖേല്‍ മേം എന്നിവയും ബോക്സ് ഓഫിസില്‍ പരാജയപ്പെട്ടു.

prithviraj about akshaykumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES