Latest News

മാസ് കൊമേര്‍ഷ്യല്‍ സിനിമ ഒരുക്കാന്‍ പ്രയാസം, വളരെ ആസ്വദിച്ച് ചെയ്ത ചിത്രം'; ആഗ്രഹിച്ചതുപോലെ 'ഖലീഫ' പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ സന്തോഷത്തില്‍ പൃഥ്വിരാജ്

Malayalilife
 മാസ് കൊമേര്‍ഷ്യല്‍ സിനിമ ഒരുക്കാന്‍ പ്രയാസം, വളരെ ആസ്വദിച്ച് ചെയ്ത ചിത്രം'; ആഗ്രഹിച്ചതുപോലെ 'ഖലീഫ' പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ സന്തോഷത്തില്‍ പൃഥ്വിരാജ്

പൃഥ്വിരാജും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്ന 'ഖലീഫ' എന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയെക്കുറിച്ച് പൃഥ്വിരാജ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ പാക്ക് അപ്പ് പാര്‍ട്ടിയില്‍ സംസാരിക്കുകയായിരുന്നു താരം. 

 വളരെയധികം ആസ്വദിച്ചാണ് താന്‍ ഈ സിനിമയില്‍ പ്രവര്‍ത്തിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു മെയിന്‍സ്ട്രീം മാസ് മസാല കൊമേര്‍ഷ്യല്‍ ചിത്രം ഒരുക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. അത്തരം ഒരു വിഭാഗത്തില്‍ വലിയൊരു സിനിമ ചെയ്യാനായതിലും, എല്ലാവരും സ്വപ്നം കണ്ടതുപോലെ തന്നെ അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലും വലിയ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. പ്രേക്ഷകര്‍ കുടുംബത്തോടൊപ്പം തിയറ്ററുകളില്‍ പോയി ചിത്രം കാണണമെന്നും, 'ഖലീഫ' വലിയൊരു വിജയമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 

മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രിയതാരം മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. രണ്ട് ഭാഗങ്ങളിലായാണ് 'ഖലീഫ' പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം 'പോക്കിരി രാജ'യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഓഗസ്റ്റ് 20-ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.
 

Read more topics: # ഖലീഫ
prithviraj ABOUT khalifa movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES