പൃഥ്വിരാജ്- നവ്യനായർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ഭഭ്രൻ സംവിധാനം ചെയ്ത് ചിത്രമായിരുന്നു വെള്ളിത്തിര. പ്രൊജക്ടറ് ഉപയോഗിച്ച് ഗ്രാമങ്ങളിൽ സിനിമ പ്രദർശിപ്പിക്കാൻ എത്തുന്ന സ്‌റ്റൈൽ രാജ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്. അലപ്പം മസിൽമാനായെത്തിയ പൃഥിയുടെ ആ പഴയ കോലം ഇപ്പോൾ സുപ്രിയ സോഷ്യൽമീഡിയ വഴി കുത്തിപ്പൊക്കൽ നടത്തിയിരിക്കുകയാണ്.
അക്കാലത്ത് പത്രത്തിലോ, മാസികയിലോ വന്ന പൃഥ്വിരാജിന്റെ അഭിമുഖമാണെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. ഞാൻ ആരെ പേടിക്കണം. ഇതൊരു ജനാധിപത്യ രാജ്യമല്ലേ ന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജിന്റെ വാക്കുകളായി കൊടുത്തിരിക്കുന്നത്.പൃഥ്വീ, ഈ ചിത്രം ഓർമ്മയുണ്ടോ? എന്ന അടിക്കുറിപ്പോടെ സുപ്രിയ പോസ്റ്റ് ചെയ്ത പൃഥ്വിയുടെ ചിത്രത്തിനു കീഴെ ഇപ്പോൾ കമന്റുകളുടെ പെരുമഴയാണ്.
2003ലാണ് വെള്ളിത്തിര എന്ന ചിത്രം പുറത്തിറങ്ങിയത്. ഭദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ സ്‌റ്റൈൽ രാജ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. പ്രൊജക്ടർ ഉപയോഗിച്ച് ഗ്രാമങ്ങൾ തോറും സിനിമാ പ്രദർശനങ്ങൾ നടത്തുന്ന ആളാണ് സ്റ്റൈൽ രാജ. നവ്യാ നായരായിരുന്നു ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തിയത്.