വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായി ഇളയദളപതി വിജയ് അഭിനയിക്കുന്ന 'ബിഗില്‍' ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'സിങ്കപ്പെണ്ണേ..' എന്ന് തുടങ്ങുന്ന ഗാനം സ്ത്രീകള്‍ക്കു വേണ്ടിയുള്ളത്. പൂവായും കാറ്റായും പെണ്ണിനെ ഉപമിക്കുന്നത് നിര്‍ത്തി അവള് കരുത്തുറ്റവളാണെന്ന് പാട്ടിലൂടെ ലോകത്തോട് പറയണമെന്നാണ് സംവിധായകന് അറ്റ്ലി എ ആര് റഹ്മാനോട് ആവശ്യപ്പെട്ടത്.
സ്ത്രീ ബലഹീനതയുള്ളവളാണെന്ന ധാരണ മാറണമെന്ന് പാട്ടിന്റെ വരികള്‍ എഴുതിയ വിവേക് പറയുന്നു. ഇതനുസരിച്ചാണ് റഹ്മാന് സംഗീതം നല്കി പാടിയിരിക്കുന്നത്.ശരിക്കും ഇതൊരു വുമണ്‍ ആന്തമാണ്.
തട്ടുപൊളിപ്പന്‍ ഗാനത്തിനായി കാത്തിരുന്ന ആരാധകര്‍ക്ക് ലഭിച്ചത് വേറിട്ട സമ്മാനമായിരുന്നു. ഗാനത്തില്‍ ഒരിടത്തുപോലും നായകനെ പറ്റി പറയാത്ത ഗാനം. സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്ന ഗാനമായും ഇതിനെ കാണാം.