'പുതുമഴയായി വന്നു നീ' പുതിയ ശബ്ദത്തില്‍; ആകാശഗംഗ 2ലെ കവര്‍ ആലപിച്ചിരിക്കുന്നത് നടന്‍ റിയാസിന്റെ ഭാര്യ ശബ്നം; മലയാളത്തിലെ ഹൊറര്‍ സിനിമാ ചരിത്രം മാറ്റിയെഴുതിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുന്നത് ഓണത്തിന്

Malayalilife
topbanner
'പുതുമഴയായി വന്നു നീ' പുതിയ ശബ്ദത്തില്‍; ആകാശഗംഗ 2ലെ കവര്‍ ആലപിച്ചിരിക്കുന്നത് നടന്‍ റിയാസിന്റെ ഭാര്യ ശബ്നം; മലയാളത്തിലെ ഹൊറര്‍ സിനിമാ ചരിത്രം മാറ്റിയെഴുതിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുന്നത് ഓണത്തിന്

രുപതു വര്‍ഷം മുമ്പ് മലയാളസിനിമയില്‍ തരംഗമായ വിനയന്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നതിനു മുന്നോടിയായി ആദ്യ ഭാഗത്തിലെ ഹിറ്റ് ഗാനം 'പുതുമഴയായി വന്നൂ നീ' പുതിയ ശബ്ദത്തില്‍ പുറത്തിറങ്ങി.

മലയാളത്തിലെ ഹൊറര്‍ സിനിമകളുടെ ചരിത്രം ആകാശഗംഗ മാറ്റിയെഴുതിയപ്പോള്‍ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു 'പുതുമഴയായി വന്നു നീ' എന്ന ഗാനം. സിനിമയുടെ ആദ്യ ഭാഗത്തിലെ നായകനായിരുന്ന റിയാസിന്റെ ഭാര്യ ശബ്നമാണ് പാട്ട് പാടിയിരിക്കുന്നത്. ചിത്രയായിരുന്നു ഒറിജിനല്‍ ഗാനം ആലപിച്ചിരുന്നത്.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, പുതുമുഖം ആരതി, എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍. സംവിധാനം വിനയന്‍ തന്നെ. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുങ്ങുന്നത്. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിങ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ആകാശഗംഗ 2 ഓണത്തിന് തീയറ്ററുകളില്‍ എത്തും. 1999 ലാണ് ആകാശഗംഗ പുറത്തിറങ്ങിയത്.

puthumazhayayi vannu nee, akashaganga 2 ,cover song

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES