'ഇത് ഗാനഗന്ധര്‍വ്വന്റെ  ശബ്ദം തന്നെയോ'; ബ്രദേഴ്‌സ് ഡേയിലെ ചെല്ലം ചെല്ലം പാട്ടുമായി അഭിജിത്ത്; യേശുദാസിന്റെ അപരനെന്ന് ആരാധകരും; പൃഥ്വിരാജ് ചിത്രത്തിലെ പുതിയ ഗാനം വൈറല്‍ 

Malayalilife
'ഇത് ഗാനഗന്ധര്‍വ്വന്റെ  ശബ്ദം തന്നെയോ'; ബ്രദേഴ്‌സ് ഡേയിലെ ചെല്ലം ചെല്ലം പാട്ടുമായി അഭിജിത്ത്; യേശുദാസിന്റെ അപരനെന്ന് ആരാധകരും; പൃഥ്വിരാജ് ചിത്രത്തിലെ പുതിയ ഗാനം വൈറല്‍ 

ലാഭവന്‍ ഷാജോണിന്റെ സംവിധാനത്തില്‍ പൃഥ്വാരാജ് നായകനായെത്തുന്ന ബ്രദേഴ്‌സ് ഡേയിലെ പുതിയ ഗാനം പുറത്തിറങ്ങി.  പിന്നണിഗായകനായ അഭിജിത്ത് പാടിയ ചെല്ലം ചെ്ല്ലം എന്ന ഗാനമാണ് പുറത്തെത്തിയത്. യേശുദാസിന്റെ ശബ്ദ്തിനോട് സാമ്യതയുള്ള കൊല്ലം സ്വദേശിയായ അഭിജിത്ത് മുന്‍പും പാട്ടിലൂടെ പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങിയിട്ടുണ്ട്. ചിത്രത്തിനുവേണ്ടി ധനുഷ് പാടിയ ഗാനം തരംഗമായതിനു തൊട്ടു പിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ ഗാനം പുറത്തു വിട്ടിരിക്കുന്നത്.

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്സ് ടീം ഈണം നല്‍കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത്ത് കൊല്ലമാണ്. ഗാനഗാന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദത്തിനോടുള്ള സാമ്യതയുടെ പേരില്‍ പ്രശസ്തനായ പിന്നണി ഗായകനാണ് അഭിജിത്.പാട്ടുകേട്ട് യേശുദാസ് ആണ് പാടിയതെന്നാണ് ആരാധകരില്‍ പലരും കരുതിയത്. അഭിജിത്തിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. 

വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ഐമ റോസ്മി സെബാസ്റ്റിന്‍, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ലൂസിഫറിനും പതിനെട്ടാംപടിയ്ക്കും ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രമാണ് ബ്രദേഴസ് ഡേ. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത ലൂസിഫറില്‍ അതിഥി വേഷത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

ptithviraj sukumaran brothers day new song viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES