കാസര്‍കോടന്‍ ഭാഷയുടെ തനിമ ഒരു ഹ്രസ്വചിത്രത്തിലൂടെ അതേപടി പകര്‍ത്തി പ്രേക്ഷകനിലേക്ക് എത്തിച്ചിരിക്കുകയാണ് ജൂട്ടു ജുബൈര്‍ എന്ന സംവിധായകന്‍. മങ്ങലോ എന്ന തന്റെ പുതിയ ഷോര്‍ട്ട് ഫിലിമിലൂടെയാണ് കാസര്‍കോടന്‍ ഭാഷയെ അതേപടി ജൂട്ടു ജനങ്ങളിലേക്ക് എത്തിച്ചത്. എന്താക്കാന്, എന്താക്കാന് 2 എന്നീ റാപ്പ് ആല്‍ബങ്ങള്‍ക്ക് ശേഷം ജൂട്ടുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ഹ്രസ്വചിത്രമെന്ന പ്രത്യേകതയുമുണ്ട് മങ്ങലോയ്ക്ക്.
കാസര്‍കോട് നിന്നുള്ള പ്രണയ-വിരഹ കഥ സംഗീതത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ഷേര്‍ട്ട് ഫിലിമില്‍ പറയുന്നത്. ആദി ഡി കര്‍മാന്‍സും ധന്യയുമാണ് ഷോര്‍ട്ട് ഫിലിമിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാസ്‌റോക്ക്, ഓളും ഞാനും എന്നീ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനാണ് ആദി ഡി കര്‍മാന്‍സ്. നായികയും നായകനും മാത്രമേ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുളളു എന്നതാണ് ഷോര്‍ട്ട് ഫിലിമിന്റെ മറ്റൊരു പ്രത്യേകത. കാസര്‍കോടന്‍ ഭാഷ അറിയാത്തവര്‍ക്ക് ഒരുപക്ഷേ ചിത്രം കാണുമ്പോള്‍ എന്താണ് കഥാപാത്രങ്ങള്‍ സംസാരിക്കുന്നതെന്ന് പിടികിട്ടിയെന്ന് വരില്ല. ഒരു ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് മനസിലാക്കാനും ആസ്വദിക്കാനും കഴിയണം എന്നാണ് പൊതുവേ. എന്നാല്‍ കാസര്‍കോടന്‍ ഭാഷ അറിയുന്നവരെ ഒഴിച്ച് നിര്‍ത്തിയാല്‍ പിടിക്കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടുള്ള ഭാഷ തന്നെ ഷോര്‍ട്ട് ഫിലിമിനായ് തെരഞ്ഞെടുക്കാന്‍ സംവിധായകന്‍ കാണിച്ച ധൈര്യം എടുത്ത് പറയേണ്ട ഒന്നു തന്നെയാണ്. എന്തായാലും ഷോര്‍ട്ട് ഫിലിം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്.
വ്യത്യസ്ഥമായ രീതിയില്‍ പ്രണയ കഥ പറഞ്ഞു പോകുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ആദില്‍ ഹസ്സനാണ്. ആഷിഷ് ബേബിയാണ് എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷഹസ്മാന്‍ തോട്ടന്‍. ജൂട്ടു ജുബൈര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കൗജി ഫിലിം ഹൗസിന്റെ ബാനറില്‍ സഹീറാണ്.