മമ്മൂക്കയെ തോല്‍പിക്കാന്‍ പറ്റിയില്ല, മമ്മൂക്ക തോല്‍ക്കില്ല മക്കളെ; മമ്മൂട്ടിയുടെ മുന്നില്‍ ഫേസ് ആപ്പ് ചലഞ്ച് പോലും തോറ്റുപോയി; ധര്‍മ്മജന്റെ പോസ്റ്റ് വൈറല്‍..!

Malayalilife
topbanner
മമ്മൂക്കയെ തോല്‍പിക്കാന്‍ പറ്റിയില്ല, മമ്മൂക്ക തോല്‍ക്കില്ല മക്കളെ; മമ്മൂട്ടിയുടെ മുന്നില്‍ ഫേസ് ആപ്പ് ചലഞ്ച് പോലും തോറ്റുപോയി; ധര്‍മ്മജന്റെ പോസ്റ്റ് വൈറല്‍..!


ഫേസ് ആപ്പ് ചലഞ്ച് ഇപ്പോള്‍ തരംഗമായിമാറിയിരിക്കുകയാണ്. കാരണം പ്രായമായാല്‍ എങ്ങനെയായിരിക്കുമെന്നറിയാനായുള്ള ശ്രമത്തിലാണ് പലരും. ഫേസ് ആപ്പിലൂടെയാണ് പലരും ഇതേക്കുറിച്ച് മനസ്സിലാക്കിയത്. സാധാരണക്കാര്‍ മാത്രമല്ല പ്രായമായാല്‍ താന്‍ ഇങ്ങനെയായിരിക്കുമെന്ന് താരങ്ങളും പറഞ്ഞിരുന്നു. നീരജ് മാധവായിരുന്നു ഫേസ് ആപ്പ് ചലഞ്ചാക്കി മാറ്റി ആദ്യം എത്തിയത്. മഞ്ജു വാര്യരും ടൊവിനോ തോമസുമെല്ലാം ഇതിന് പിന്നാലെ ചലഞ്ച് ഏറ്റെടുത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അത്തരത്തിലുള്ള ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമെല്ലാം അത്തരത്തിലുള്ള ചിത്രങ്ങളുമായി എത്തിയപ്പോഴും മമ്മൂട്ടിയുടെ ഫോട്ടോ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ഈ ആപ്പ് മമ്മൂട്ടിക്ക് ബാധകമല്ലെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ആരാധകരില്‍ നിന്നും വന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ പറ്റിയില്ലെന്നും അങ്ങനെയൊന്നും അദ്ദേഹം തോല്‍ക്കില്ലെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഫേസ് ആപ്പ് ഉപയോഗിച്ചുള്ള ഫോട്ടോ പങ്കുവെച്ചത്. ഫോട്ടോ പെട്ടെന്ന് തന്നെ തരംഗമായി മാറുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. രമേഷ് പിഷാരടിക്കും മമ്മൂട്ടിക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ധര്‍മ്മജന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ധര്‍മ്മജനും പിഷാരടിക്കും പ്രായമായപ്പോള്‍ മമ്മൂട്ടി മാത്രം ചെറുപ്പമായിരിക്കുകയാണ്. ഗാനഗന്ധര്‍വ്വന്റെ ലൊക്കേഷനിലെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. പിഷാരടിക്കും ധര്‍മ്മജനും നടുവിലായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് അദ്ദേഹത്തിനെന്നാണ് വിമര്‍ശകര്‍ പോലും പറയുന്നത്. ആ സൗന്ദര്യത്തിന് പിന്നിലെ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പലരും ചോദിച്ചിരുന്നു. കൃത്യമായ ഭക്ഷണവും വ്യായാമവുമൊക്കെയാണ് അദ്ദേഹത്തിന്റേതെന്ന് പിന്നീട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. ഫേസ് ആപ്പ് പരീക്ഷണം എത്തിയപ്പോള്‍ പലരും മമ്മൂട്ടിയുടെ ചിത്രം വെച്ചും പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഇത് ബാധിക്കില്ലെന്ന് നേരത്തെ രാജ് കലേഷും ആദില്‍ ഇബ്രാഹിമും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റുമായ് ധര്‍മ്മജന്‍ എത്തിയത്. 

പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം രണ്ടാമത്തെ സിനിമയുമായി എത്തുകയാണ് പിഷാരടി. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ ധര്‍മ്മജനും അഭിനയിക്കുന്നുണ്ട്.


 

dharmajan bolgatty post about mammootty

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES