കാമിനിയായി അമലാ പോള്‍ എത്തുന്ന ആടൈ റിലീസിന് അനിശ്ചിതത്വം. രക്തകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈക്കായി കാത്തിരിപ്പിലായിരുന്നു ഏവരും. കേരളത്തില്‍ ഉച്ചയ്ക്ക് 1: 50ന് പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപി്ചിരുന്ന സിനിമ അപ്രതീക്ഷിതമായിട്ടാണ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്. സാറ്റ് ലൈറ്റ് എത്തിയിട്ടില്ലെന്ന് തീയറ്ററുകള്‍ വ്യക്തമാക്കിയിരിരുന്നെങ്കിലും കേരളത്തിലാകാം ഈ പ്രശ്‌നമെന്നും കരുതി. വേള്‍ഡ് വൈല്‍ഡ് റിലീസിനൊരുങ്ങിയ ചിത്രം തചമിഴ്‌നാട്ടിലുള്‍പ്പടെ എവിടേയും റിലീസ് ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അമല പോളിന്റെ ലുക്കും കാമിനയെന്ന കഥാപാത്രവുമായിരുന്നു പ്രധാന സവിശേഷത. നിരവധി പേര്‍ വേണ്ടെന്ന് വെച്ച കഥാപാത്രത്തെയായിരുന്നു താരം ഏറ്റെടുത്തത്. ജൂലൈ 19ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന വിവരമായിരുന്നു പുറത്തുവന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമയെത്തുമെന്നായിരുന്നു അമല കുറിച്ചത്. താരം പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സിനിമയുടെ പ്രദര്‍ശനവും പ്രമോഷണല്‍ പരിപാടികളും നിര്‍ത്തിവെച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതോടെ ആരാധകരും ആശങ്കയിലാണ്. സിനിമയുമായി ബന്ധപ്പെട്ട് അമല നടത്തിയ തുറന്നുപറച്ചിലുകള്‍ വൈറലായി മാറിയിരുന്നു. സാമ്പത്തികമാണ് ചിത്രത്തിന്റെ റിലീസിന് വിഘാതമായി നില്‍ക്കുന്നതെന്നും പെട്ടെന്ന് തന്നെ ഇത് പരിഹരിച്ച് സിനിമയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ടവര്‍ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
റിലീസ് മാറ്റിയതായുള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. തിയേറ്ററുകളിലെല്ലാം ഫ്ളക്സ് ബോര്‍ഡുകളും തോരണവുമൊക്കെയായിരുന്നു. തിയേറ്ററുകളിലേക്കെത്തിയ പ്രേക്ഷകര്‍ പോലും അവസാനനിമിഷമാണ് ഇതേക്കുറിച്ച് അറിഞ്ഞത്. വൈകുന്നേരത്തോടെ ഷോ പുനരാരംഭിക്കുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. അധികം വൈകാതെ തന്നെ കൃത്യമായ വിവരം പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.