Latest News

കിളി പറക്കുമോ? നിഗൂഢത നിറഞ്ഞ് പ്രാവിന്കൂട് ഷാപ്പ് ട്രെയ്‌ലര്‍; ചിത്രം ജനുവരി 16-ന് തിയറ്ററുകളില്‍ എത്തും 

Malayalilife
കിളി പറക്കുമോ? നിഗൂഢത നിറഞ്ഞ് പ്രാവിന്കൂട് ഷാപ്പ് ട്രെയ്‌ലര്‍; ചിത്രം ജനുവരി 16-ന് തിയറ്ററുകളില്‍ എത്തും 

സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പ്രാവിന്‍കൂട് ഷാപ്പ്' എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. ഉദ്വേഗജനകമായ ട്രെയ്‌ലര്‍ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. 

നിഗൂഢത നിറഞ്ഞ ഷോട്ടുകളും ഡയലോഗുകളും സമന്വയിപ്പിച്ചു കൊണ്ട് ഒരുക്കിയിരിക്കുന്ന ട്രെയ്‌ലര്‍ ചിത്രം കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കും വിധത്തിലുള്ളതാണ്. ട്രെയ്‌ലറിലെ വിഷ്ണു വിജയിയുടെ വിസ്മയിപ്പിക്കുന്ന സംഗീതവും ശ്രദ്ധേയമാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ജനുവരി 16-നാണ് തിയറ്ററുകളില്‍ എത്തുക. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്. 

ചാന്ദ്നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. 

ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശ'ത്തിനു ശേഷം എ&എ എന്റര്‍ടെയ്ന്‍മെന്റ്സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത് സോണി മ്യൂസിക് ആണ്.

pravinkoodu shappu trailer out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES