പാന്‍ ഇന്ത്യന്‍ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷന്‍ കമ്പനി കൂടി വരികയാണ്. വിദേശ മലയാളിയായ മനോജ് കെ.ജി നായരാണ് അമ്മാളൂ ക്രിയേഷന്‍സ് എന്ന ബാനറുമായി ഒരു ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി മുന്‍നിര സംവിധായകരുടെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ച പ്രസാദ് യാദവാണ് ഇവരുടെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ആദ്യ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കി. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമുള്ള മുന്‍നിര താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ പേരും പ്രധാന താരങ്ങളുടെ വിവരങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവിടും.
അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത് കാടും മനുഷ്യനും വന്യമൃഗങ്ങളു മെല്ലാമുള്ള ഒരു സര്‍വൈവല്‍ ത്രില്ലറായിരിക്കും ഈ ചിത്രം എന്നാണ്. ചുവപ്പു പടര്‍ന്ന കാടിന്റെ ഉള്ളില്‍ നിന്നും നോക്കുന്ന കൊമ്പനെ നമുക്ക് .പോസ്റ്ററില്‍ കാണാം. ബിജു വാസുദേവന്‍, ജോസി ജോര്‍ജ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാ?ഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റര്‍, ഹരിനാരായണന്റെ വരികള്‍ക്ക് വരുണ്‍ ഉണ്ണി സംഗീതം നല്‍കുന്നു.
പ്രൊഡക്ഷന്‍ ഡിസൈനര്‍ .അപ്പുണ്ണി സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മോഹന്‍ അമൃത, കലാസംവിധാനം- സിബിന്‍ വര്‍ഗീസ്, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- കുമാര്‍ എടപ്പാള്‍, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, ഓഡിയോഗ്രാഹി- എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ രാമവര്‍മ്മ, വിഎഫ്എക്‌സ്- കെ.എസ് രഘൂറാം, പ്രൊജക്ട് ഹെഡ്- സിദ്ധിഖ്, സ്റ്റില്‍സ്- വിഷ്ണു ആര്‍ ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിജിത്ത്, സനിത ദാസന്‍, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- ജബ്ബാര്‍ മതിലകം, പബ്ലിസിറ്റി ഡിസൈന്‍- ക്രിയേറ്റീവ് മങ്കി.
വാഴൂര്‍ ജോസ്