Latest News

രതിഭേദങ്ങൾ:കവിത

സതീഷ് കളത്തിൽ
topbanner
രതിഭേദങ്ങൾ:കവിത

ഹേ... മനുഷ്യാ,

പ്രണയം ഒരു ചങ്ങലയാണ്;
പരസ്പരം കോർത്തിടുന്നൊരു
വാഗ്ദാനമാണ്.
കൈക്കോർക്കുന്നതല്ല;
മനസ് ചേർക്കുന്നതാണ് പ്രണയം..!

ഉപാധികളില്ലാത്ത പ്രണയത്തിനു
കാട്ടുരതിയുടെ കുതിപ്പും കിതപ്പുമാണ്.
തെക്കോട്ടും വടക്കോട്ടും ചാഞ്ചാടുന്ന
നായ് രതികളിലും പ്രണയമുണ്ട്;
ആ രതി പൂർണ്ണമാകുന്നതോടെ
അസ്തമിക്കുന്ന പ്രണയം..!  

വീണ്ടും അലഞ്ഞവ,
മറുനാളിൽ, മറുവഴികളിൽ
മറുപ്രണയങ്ങളെ തേടുന്നു;
രതിക്കുള്ള പ്രണയങ്ങളെ..!

നിന്നിലും കാട്ടുരതിയുടെ
കുതിപ്പും കിതപ്പുമാണെങ്കിൽ
നീയും അലയുക, പല വഴികളിൽ
രതിക്കുള്ള നിൻറെ പ്രണയങ്ങളെ..!

Read more topics: # പ്രണയം
poem rathifedangal

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES