ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ് മോഹന്‍ലാല്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് കാത്തിരിപ്പ് ഏറെയാണ്. അച്ചന്റെ ഇരുപതാം നൂറ്റാണ്ടിനെ വെല്ലുന്ന പ്രകടനമാകുമോ എന്നായിരുന്നു ലാലേട്ടന്‍ ഫാന്‍സിന്റേയും പ്രതീക്ഷ. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകളെ അസ്ഥാനത്ത് നിര്‍ത്തുന്ന ഫസ്റ്റ് ലുക്കാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. പഴയ ഗെറ്റപ്പിലുള്ള ലാലേട്ടനെ പോലെ തന്നെ കോട്ടും സ്യൂട്ടുമൊക്കെ അണിഞ്ഞ് ഡോണ്‍ ലുക്കിലാണ് പ്രണവ് ഫസറ്റ് ലുക്കില്‍ പ്രതൃക്ഷപ്പെട്ടിരിക്കുന്നത്.
മോഹന്‍ലാല്‍ ആരാധകര്‍ എന്നും നെഞ്ചിലേറ്റുന്ന ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. സാഗര്‍ ഏലിയാസ് ജാക്കി എന്ന ലാലേട്ടന്റെ കരുത്തനായ കഥാപാത്രം പ്രക്ഷകര്‍ക്ക് എക്കാലത്തേയും മികച്ച സമ്മാനമായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്ന സിനിമയുമായി അരുണ്‍ഗോപി എത്തിയപ്പോള്‍ താരപുത്രത്തന്‍ തന്നെ നായകനായി എത്തി. ഇത് ചില്ലറയൊന്നുമല്ല മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ മലയാളികളുടെ പ്രതീക്ഷ മങ്ങിപ്പിക്കാതെയുള്ള ഫസ്റ്റ് ലുക്കാണ് ഇന്ന് പുറത്തുവന്നത്. കോട്ടും സ്യൂട്ടും അണിഞ്ഞ് അധോലാക നായകനായി തന്നെയാണ് പ്രണവ് ഫസ്ലുക്കിലെത്തിയിരിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ 90കളിലെ ആ പഴയ ലാലേട്ടന്‍ തന്നെ. ഫസ്റ്റ് ലുക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ടതിന് പിന്നാലെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.'നോട്ട് എ ഡോണ്‍ സ്റ്റോറി' എന്ന ടാഗ് ലൈനോടെയാണ് ചിത്രം ടൈറ്റില്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍ ഫസ്റ്റ് ലുക്ക് അതി ഗംഭീരം തന്നെയാണ്.
സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും നിര്‍വഹിക്കുന്നത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ആദ്യ 150 കോടി ചിത്രം പുലിമുരുകന്‍, പോക്കിരി രാജ, രാമലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ടോമിച്ചന്‍.ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം ഈ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.