Latest News

പ്രണവിനോടും സിനിമയോടും ഉള്ള സ്നേഹത്തിന് നന്ദി; പക്ഷേ അതിന്റെ പേരില്‍ ലോക്കേഷന്‍ ചിത്രങ്ങള്‍ ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കരുത്

Malayalilife
 പ്രണവിനോടും സിനിമയോടും ഉള്ള സ്നേഹത്തിന് നന്ദി; പക്ഷേ അതിന്റെ പേരില്‍ ലോക്കേഷന്‍ ചിത്രങ്ങള്‍ ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കരുത്

ആദിയുടെ വിജയത്തിനു ശേഷം പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്സിനിമയുടെ ചിത്രീകരണം ആരംഭിച്ചിത് മുതല്‍ ചിത്രത്തിന്റെതായി ചില ഫോട്ടോകള്‍ പുറത്തിറങ്ങിയിരുന്ന. ഇവയ്ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിങ്ങ് ലൊക്കേഷന്‍ സ്റ്റില്‍സ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ പ്രതികരണവുമായി സംവിധായകന്‍ അരുണ്‍ ഗോപി രംഗത്തെത്തി.

കാഞ്ഞിരപ്പള്ളിയിലെ ഷൂട്ടിങ്ങ് ലൊക്കേഷന്‍ സ്റ്റിലുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നത്. ഇതിനെതിരെയാണ് അരുണ്‍ ഗോപി ഫെയ്സ് ബുക്കിലൂടെ ആരാധകരോട് അഭ്യര്‍ത്ഥന നടത്തിയത്.

പോസ്റ്റ് ഇങ്ങനെ

' പ്രിയമുള്ളവരേ നിങ്ങള്‍ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്നേഹത്തിനു സ്‌നേഹത്തോടെ തന്നെ നന്ദി പറയുന്നു പക്ഷെ അതിന്റെ പേരില്‍ ഞങ്ങളുടെ ലൊക്കേഷന്‍ സ്റ്റില്‍സ് ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയര്‍ ചെയ്തു പ്രചരിപ്പിക്കരുത് എന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു' - അരുണ്‍ ഗോപി കുറിച്ചു.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനായ അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നാണ്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്.ദിലീപ് നായകനായ ആദ്യചിത്രം രാമലീല വിജയിപ്പിച്ച സംവിധായകനാണ് അരുണ്‍ഗോപി എന്നതിനാല്‍ അത്തരത്തിലും ഇന്റസ്ട്രിക്കും പ്രേക്ഷകര്‍ക്കും പ്രതീക്ഷയുള്ള പ്രോജക്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്

Read more topics: # pranav mohanlal,# arungopy
pranav mohanlal, arungopy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES