ബിഗ് ബജറ്റ് ചിത്രങ്ങളിലെ നായകന്മാരോടുള്ള ആരാധന പോലെയാണ് ചില മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അവരുടെ പ്രിയ നായികന്മാരോടും, നായികമാരോടും ഉള്ള ഇഷ്ടം.ആദ്യമായി മിനി സ്‌ക്രീനിലേക്ക് എത്തുന്ന താരങ്ങള്‍ ആണെങ്കില്‍ കൂടിയും അവരുടെ അഭിനയ മികവ് കണ്ട് പ്രേക്ഷകര്‍ ഇടനെഞ്ചില്‍ അവര്‍ക്ക് സ്ഥാനവും നല്‍കും അത്തരത്തില്‍, അധികം കഥാപാത്രങ്ങള്‍ ചെയ്തില്ലെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് ചെമ്പരത്തി സീരിയലിലെ പ്രബിന്‍. ഇപ്പോഴിതാ താരത്തിനെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഒരു അവാര്‍ഡാണ് താരത്തിന്റെ തേടിയെത്തിയിരിക്കുന്ന പുതിയ സന്തോഷം. സീ കേരളത്തിലെ കുടുംബശ്രീ ശാരദ എന്ന സീരിയലിലെ വിഷ്ണു എന്ന കഥാപാത്രത്തിനാണ് അവാര്‍ഡ് കിട്ടിയിരിക്കുന്നത്.
മികച്ച നടനുള്ള അടൂര്‍ ഭവാനി-അടൂര്‍ പങ്കജം അവാര്‍ഡ് നേടിയതിലൂടെ നടന്‍ പ്രബിന്‍ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് വീണ്ടും ശക്തമായി കടന്നിരിക്കുന്നു. ഏവരും സ്നേഹത്തോടെ സ്വീകരിച്ച സീരിയല്‍ 'കുടുംബശ്രീ ശാരദ'യില്‍ നായക കഥാപാത്രം അവതരിപ്പിച്ചാണ് അദ്ദേഹം ഈ അംഗീകാരം നേടിയത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യ്തിരുന്ന കുടുംബശ്രീ ശാരദ, പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആരാധിച്ച കുടുംബ സീരിയലുകളില്‍ ഒന്നായി മാറിയിട്ടുണ്ട്. അതില്‍ പ്രബിന്‍ അവതരിപ്പിച്ച കഥാപാത്രം അത്രമേല്‍ ജനകീയമായിരുന്നു. ഭാവപ്രകടനത്തില്‍ അളവില്ലാത്ത തന്മയത്വവും, കഥാപാത്രത്തിന്റെ എല്ലാ വേദനയും സന്തോഷവും പ്രേക്ഷകരെ വരെ എത്തിച്ച അഴകുള്ള അഭിനയശൈലിയും, താരത്തിനെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കി. അഭിനയത്തില്‍ പ്രകടമായ ആത്മാര്‍ത്ഥതയും അഴകുള്ള ചിന്താവൈഭവവുമാണ് പ്രബിന്‍ അവതരിപ്പിച്ച ഓരോ രംഗത്തെയും ഹൃദയസ്പര്‍ശിയാക്കിയത്. ഇന്നിവിടെ എത്തിയതിന് പിന്നില്‍ വലിയൊരു കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ട്. വളരെയേറെ കഠിനമായി പരിശ്രമിച്ചിട്ടാണ് പ്രബിന്‍ ഈ സ്ഥാനത്തെത്തിയത്.
രണ്ടു ഷോര്‍ട്ട് ഫിലിമിലൂടെയാണ് പ്രബിന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നത്. പ്രേം സമ, ബോം ടോയ് എന്ന രണ്ടു ഷോര്‍ട്ട് ഫിലിമുകളിലൂടെ ആയിരുന്നു അത്. പക്കാ പ്രൊഫഷന്‍ രീതിയില്‍ ഉള്ള എന്‍ട്രിയെ കുറിച്ച് പറയാന്‍ ആണെങ്കില്‍ അത് ചെമ്പരത്തി തന്നെ ആയിരിക്കും. ഒരുപാട് ഒഡിഷനുകള്‍ അറ്റന്‍ഡ് ചെയ്യുന്ന ഒരാള്‍ ആയിരുന്നു. എല്ലാവരോടും ഇപ്പോഴും അവസരങ്ങള്‍ ചോദിക്കാറും ഉണ്ടായിരുന്നു. ഇപ്പോഴും ചോദിക്കുന്നുണ്ട്. ആ ഒരു ആഗ്രഹത്താല്‍ പോയ ഒരു ഓഡിഷന്‍ ആയിരുന്നു സീ കേരളത്തിന്റേത്. അതിലൂടെയാണ് ചെമ്പരത്തിയില്‍ എത്തുന്നത്. ആദ്യ സംവിധായകനും ചെമ്പരത്തി സംവിധായകന്‍ ഡോ. ജനാര്‍ദ്ദ്‌നന്‍ സാര്‍ ആയിരിന്നു.
തൃശ്ശൂര്‍ സ്വദേശിയായ പ്രബിന്‍ ജോലിക്കൊപ്പമാണ് അഭിനയവും മുന്നോട്ടു കൊണ്ടുപോകുന്നത്. സീരിയലുകളില്‍ ഉത്തരവാദിത്വമില്ലാത്ത കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങളൊക്കെയാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ കക്ഷി അങ്ങനേയെ അല്ല. മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ലീഗല്‍ ഡിപ്പാര്‍ട്‌മെന്റില്‍ ഉദ്യോഗസ്ഥയായ സ്വാതിയെയാണ് പ്രബിന്‍ വിവാഹം ചെയ്തിരിക്കുന്നത്. പ്രണയവിവാഹം ആയിരുന്നു രണ്ട് പേരുടെയും. ഒന്നരവയസിലാണ് പ്രബിന് അച്ഛനെ നഷ്ടമാകുന്നത്. പിന്നീട് അമ്മ ശോഭകുമാരിയും അമ്മൂമ്മ മാധവി അമ്മയുമായിരുന്നു ലോകം. അമ്മ കോടതി ജീവനക്കാരിയാണ്. കുട്ടികാലും മുതലേ മനസ്സില്‍ കയറി കൂടിയ മോഹമാണ് അഭിനയം. സീരിയലുകളും സിനിമയും ഒക്കെ കണ്ട് മത്സരിച്ച് അഭിനയിച്ച് കാണിച്ചിരുന്ന പ്രബിന്റെ അഭിനയത്തിനോടുള്ള ഇഷട്ം ചെറുപ്പത്തില്‍ തന്നെ വീട്ടുകാര്‍ തിരിച്ചറിഞ്ഞതുമാണ്. സ്‌കൂളില്‍ സ്‌കിറ്റും ഡ്രാമയും പാട്ടും ഡാന്‍സുമൊക്കെയായി സജീവമായിരുന്നു.