പൊറിഞ്ചു മറിയം ജോസില്‍ നൈല ഉഷയുടെ ബാല്യകാലം അവതരിപ്പിച്ച താരം; മീനാക്ഷി ദിനേശ് നായികയായി എത്തുന്നു

Malayalilife
topbanner
 പൊറിഞ്ചു മറിയം ജോസില്‍ നൈല ഉഷയുടെ ബാല്യകാലം അവതരിപ്പിച്ച താരം; മീനാക്ഷി ദിനേശ് നായികയായി എത്തുന്നു

ലയാളസിനിമയില്‍ ദിനംപ്രതിയാണ് പുതുമഖ നായികമാര്‍ എത്തുന്നത. മലയാളികളും അന്യഭാഷാ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇപ്പോള്‍ മറ്റൊരു നായികയെക്കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കയാണ്. പൊറുഞ്ചു മറിയം ജോസിലെ നൈല ഉഷ അവതരിപ്പിച്ച 'ആലപ്പാട്ട് മറിയം' എന്ന കഥാപാത്രത്തിന്റെ കൗമാര കാലം അവതരിപ്പിച്ചിട്ടുള്ളയാളാണ് മീനാക്ഷി ദിനേശ്. ആദ്യമായാണ് നായികയായി മീനാക്ഷി എത്താനൊരുങ്ങുന്നത്.

ഏതാനും മ്യൂസിക് ആല്‍ബങ്ങളിലും മീനാക്ഷി മുമ്പ് അഭിനയിച്ചിട്ടുണ്ട്. സ്ത്രീ ജീവിതത്തിന്റെ 5 വ്യത്യസ്ത ഘട്ടങ്ങള്‍ വിവരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക് സിരീസായ 'പെണ്ണാളി'ലെ 'കൗമാരം' എന്ന മ്യൂസിക് വീഡിയോയിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. ഷൈല തോമസ്, സുരഭി ലക്ഷ്മി, ഡോ.ഷാനി ഹഫീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ആല്‍ബം ഒരുക്കിയിട്ടുള്ളത്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മീനാക്ഷി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചും വൈറലായിട്ടുണ്ട്. ഇളം നീലയില്‍ വെള്ള പോള്‍ക്ക ഡോട്ട് പ്രിന്റ് ചെയ്ത സാരിയുടുത്തെത്തിയ സിന്‍ഡ്രല്ല തീം ഫോട്ടോഷൂട്ടും ഡിസ്നി പ്രിന്‍സസ് ജാസ്മിനായെത്തിയ ഫോട്ടോഷൂട്ടും ഹാഫ് സാരിയുടുത്തുള്ള ഫോട്ടോഷൂട്ടുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഏതാനും മാസികകളുടെ കവര്‍ ചിത്രമായും മീനാക്ഷി എത്തിയിട്ടുണ്ട്.

സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്നതാണ് മീനാക്ഷി നായികയാകുന്ന ആദ്യ ചിത്രമായ 'മിഷന്‍ സി'. ചിത്രത്തില്‍ അപ്പാനി ശരത്തിനും മീനാക്ഷിക്കും പുറമെ മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മീനാക്ഷിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.


 

porinju mariyam jose nyla usha child artist meenakshi dinesh

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES