Latest News

അമ്പരപ്പിക്കുന്ന ജോഷി ഇഫക്ട്; കാട്ടാളന്‍ പൊറിഞ്ചുവിന്റേയും ആലപ്പാട് മറിയത്തിന്റേയും പ്രണയഗാനമെത്തി; നീല മാലാഖേ എന്ന ഗാനം ഏറ്റെടുത്ത് ആരാധകരും

Malayalilife
 അമ്പരപ്പിക്കുന്ന ജോഷി ഇഫക്ട്; കാട്ടാളന്‍ പൊറിഞ്ചുവിന്റേയും ആലപ്പാട് മറിയത്തിന്റേയും പ്രണയഗാനമെത്തി; നീല മാലാഖേ എന്ന ഗാനം ഏറ്റെടുത്ത് ആരാധകരും

ടവേളയ്ക്ക് ശേഷം മലയാളത്തില്‍ ശക്തമായ തിരിച്ചുവരുമായിട്ടാണ് ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് തീയറ്ററുകളിലെത്തിയത്. കാട്ടാളന്‍ പൊറിഞ്ചുവായി ജോജു ജോര്‍ജും, ആലപ്പാട് മറിയമായി നൈന ഉഷയും, ജോസായി ചമ്പന്‍ വിനോദുമെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ നിന്നും ലഭിക്കുന്നതും. ചിത്രത്തില്‍ ഏറ്റവും ത്രില്ലിങ്ങായി ആരാധകര്‍ക്ക് അനുഭവപ്പെട്ടത്. കാട്ടാളന്‍ പൊറിഞ്ചുവിന്റേയും ആലപ്പാട് മറിയത്തിന്റേയും പ്രണയാമിയരുന്നു. ഇപ്പോള്‍ ചിത്രത്തിലെ  നീല മാലാഖേ എന്ന ഗാനം പുറത്തെത്തിയിരിക്കുകയാണ്.

ജേക്‌സ് ബിജോയ് ആണ് സംഗീതം. ബി കെ ഹരിനാരായണന്റെ വരികള്‍. കേശവ് വിനോദ് ആണ് മനോഹരമായ ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് ശ്യാം ശശിധരന്‍ ആണ്. ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണം ചെയ്യാന്‍ പോകുന്നത്.

porinju mariyam jose movie song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക