അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമം. താന്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ച് പൂനം പാണ്ഡെ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് പൂനം പാണ്ഡെ തന്റെ മരണ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തന്റെ മരണ വാര്‍ത്ത സൃഷ്ടിച്ചത് സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് ആളുകളില്‍ ബോധവത്കരണം നടത്താന്‍ വേണ്ടിയാണെന്നാണ് പൂനം പാണ്ഡെ പറയുന്നത്. ''ഞാന്‍ ജീവനോടെയുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സര്‍ വന്ന് മരിച്ചിട്ടില്ല. നിര്‍ഭാഗ്യവശാല്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം ജീവന്‍ നഷ്ടമായ നൂറുകണക്കിന് സ്ത്രീകളെക്കുറിച്ച് അങ്ങനെ പറയാന്‍ സാധിക്കില്ല. അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാതിരുന്നതു കൊണ്ടല്ല, എന്തു ചെയ്യണമെന്ന് അവര്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല എന്നതായിരുന്നു.'' പൂനം പറയുന്നു. ''ഞാന്‍ ജീവനോടെയുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സര്‍ വന്ന് മരിച്ചിട്ടില്ല. നിര്‍ഭാഗ്യവശാല്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം ജീവന്‍ നഷ്ടമായ നൂറുകണക്കിന് സ്ത്രീകളെക്കുറിച്ച് അങ്ങനെ പറയാന്‍ സാധിക്കില്ല. അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാതിരുന്നതു കൊണ്ടല്ല, എന്തു ചെയ്യണമെന്ന് അവര്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല എന്നതായിരുന്നു.'' പൂനം പറയുന്നു.
മറ്റു ക്യാന്‍സറുകളെ അപേക്ഷിച്ച് സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒന്നാണെന്ന് പറയാനാണ് ഞാന്‍ വന്നിരിക്കുന്നത്. ചെയ്യേണ്ടത് ടെസ്റ്റുകള്‍ നടത്തുക, എച്ച്പിസി വാക്‌സിന്‍ എടുക്കുക എന്നത് മാത്രമാണ്. ഈ രോഗം മൂലം ഇനിയൊരു ജീവനും നഷ്ടമാകില്ലെന്ന് ഉറപ്പു വരുത്താന്‍ നമുക്കത് ചെയ്യാമെന്നും പൂനം പാണ്ഡെ പറയുന്നു. തന്റെ പേജില്‍ പങ്കുവച്ച പൂനം പാണ്ഡെയുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. തന്നോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഉടനെ തന്നെ ലൈവില്‍ വരുന്നതായിരിക്കുമെന്നും പൂനം പാണ്ഡെ പറയുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തയിരിക്കുന്നത്. പൂനം മരിച്ചില്ല എന്നറിയുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇതു വല്ലാതെ കടന്നു പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരു രോഗത്തെക്കുറിച്ച് ബോധവത്കരണം നടത്താനായി സ്വന്തം മരണ വാര്‍ത്ത സൃഷ്ടിച്ചെടുക്കുകയായിരുന്നില്ല വേണ്ടതെന്നും ഇത് ക്രൂരമായൊരു തമാശയായിപ്പോയെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ഇന്നലെ രാവിലെയോടെയായിരുന്നു പൂനം പാണ്ഡെ മരിച്ചുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ഈ വാര്‍ത്ത പുറത്ത് വിട്ടത്. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരണപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ആദ്യം ഈ വാര്‍ത്ത ആരും വിശ്വസിച്ചിരുന്നില്ല. 32 കാരിയായ പൂനം യാതൊരു രോഗലക്ഷണവും ഇതുവരെ കാണിക്കാത്തതും അതേക്കുറിച്ചു സംസാരിക്കാത്തതുമായിരുന്നു സംശയത്തിന്റെ കാരണം. രണ്ട് ദിവസം മുമ്പും ആരോഗ്യവതിയായി സോഷ്യല്‍ മീഡിയയില്‍ പൂനം എത്തിയിരുന്നു.