മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയില്‍ സെല്‍വ്വത്തില്‍ റിയാസ്ഖാനും . റിയാസ് ഖാന്‍ തന്നെയാണ് വിവരം പുറത്ത് വിട്ടത്. ചിത്രീകരണത്തിനായി തായ്ലന്റില്‍ പോകുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു എന്നിവര്‍ ചിത്രീകരണത്തിനായി തായ്‌ലന്റില്‍ എത്തിച്ചേര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവരാണ് മറ്റു താരങ്ങള്‍
മണിരത്‌നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. സംഗീതം- എ.ആര്‍ റഹ്മാന്‍, ഛായാഗ്രഹണം- രവി വര്‍മന്‍, കലാസംവിധാനം- തോട്ടാ ധരണി, വസീം ഖാന്‍, എഡിറ്റിങ്- ശ്രീകര്‍ പ്രസാദ്, സംഘട്ടനം-ശ്യാം കൗശല്‍, വസ്ത്രാലങ്കാരം- ഏക്ത ലഖാനി, നൃത്തസംവിധാനം- ബൃന്ദ മാസ്റ്റര്‍, പി.ആര്‍.ഒ- ജോണ്‍സണ്‍. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.