മികച്ച കൈയ്യടിയാടെ ചലചിത്രപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് പേരന്‍പ്. അന്താരാഷ്ട ചലചിത്ര മേളകളില്‍ പേരന്‍പ് കാണാനായി ജനപ്രവാഹമായിരുന്നു. കൂടാതെ ആരാധകരുടെ ആവശ്യ പ്രകാരം ചിത്രം ഒരു വട്ടം കൂടി സ്‌ക്രീനില്‍ എത്തുക കൂടി ചെയ്തു. മമ്മൂട്ടിയെന്ന നടന്റെ ഉജ്ജ്വലമായ അഭിനയ തിരിച്ചുവരവായിരുന്നു സിനിമയെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മോഹന്‍ലാലിന്‍രെ വാക്കുകളാണ്.
' പേരന്‍പ് തിയേറ്ററുകളിലെത്തുമ്പോള്‍ അത് കാണാന്‍ ആദ്യ ദിനം തന്നെ താനുണ്ടാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആ മാസ്മരിക പ്രകടനം കാണാന്‍ താന്‍ തിയേറ്ററില്‍ തന്നെയുണ്ടാകുമെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് താരം വ്യക്തമാക്കിയത്.
ഇഷ്ടപെട്ടാല്‍ ഇഷ്ടപ്പെട്ടു എന്നും പോരായ്മകള്‍ ഉണ്ടെങ്കില്‍ അതും തുറന്നു പറയുന്ന നല്ല സുഹൃത്തുക്കളുമാണ് മോഹന്‍ ലാലും മമ്മൂട്ടിയും.
അമുദന്‍ എന്ന ടാക്‌സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്.മമ്മൂട്ടി അമുദനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും.