58 വര്‍ഷത്തിനിടയ്ക്ക് അമ്മ ആദ്യമായിട്ടാണ് ത്രെഡ് ചെയ്യുന്നതും മേക്കപ്പ് ചെയ്യുന്നതും; അമ്മയ്ക്ക് പേളി നല്‍കിയ മേക്കോവര്‍ ചിത്രം പങ്കുവച്ച് ശ്രീനിഷ് അരവിന്ദ്

Malayalilife
 58 വര്‍ഷത്തിനിടയ്ക്ക് അമ്മ ആദ്യമായിട്ടാണ് ത്രെഡ് ചെയ്യുന്നതും മേക്കപ്പ് ചെയ്യുന്നതും; അമ്മയ്ക്ക് പേളി നല്‍കിയ മേക്കോവര്‍ ചിത്രം പങ്കുവച്ച് ശ്രീനിഷ് അരവിന്ദ്

ബിഗ്ബോസ് പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ താര ജോഡികളാണ് പേളിയും ശ്രീനിഷും. പരിപാടിയില്‍ പങ്കെടുത്ത ശേഷം  പ്രണയത്തിലായ ഇവര്‍ വിവഹിതരാവുകയും ചെയ്തു. ഹിന്ദു ആചാര പ്രകാരവും ക്രിസത്യ്ന്‍ ആചാരപ്രകാരവും വിവാഹം നടന്നിരുന്നു. വിവാഹശേഷം ശ്രീനിഷിന്റെ വീട്ടുകാരോടും വലിയ അടുപ്പത്തിലാണ  പേളി. ഇത്തവണ വിവാഹശേഷമുളള പേളിയുടെ ആദ്യത്തെ ഓണമാണ്. ഇത്തവണ ശ്രീനിഷിന്റെ കുടുംബത്തോടൊപ്പമായിരുന്നു താരത്തിന്റെ ഓണാഘോഷം. തിരുവോണ ദിനത്തില്‍ പൂക്കളമിട്ടും സദ്യയൊരുക്കിയുമൊക്കെ പേളിയും ശ്രീനിഷും ആഘോഷമാക്കിയിരുന്നു. ഒപ്പം ശ്രീനിഷിന്റെ സഹോദരിമാരും അവരുടെ കുടുംബാംഗങ്ങളും പങ്കുച്ചേര്‍ന്നിരുന്നു.

സെറ്റ് സാരിയും മുല്ലപ്പൂവുമണിഞ്ഞ് സുന്ദരിയായി പേളിയും മഞ്ഞ കുര്‍ത്തയില്‍ ശ്രീനിഷും ലൈവില്‍ എത്തിയിരുന്നു. ഓണാഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഓണാഘോഷവുമായി ശ്രീനിഷിന്റെ കുടുംബത്തിമൊപ്പമാണ് ഇപ്പോള്‍ പേളിയും. ഇപ്പോള്‍ തന്റെ അമ്മയ്‌ക്കൊപ്പമുളള പേളിയുടെ ഒരു ചിത്രം പങ്കുവച്ചിരിക്കയാണ്  ശ്രീനിഷ് ഒപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. അമ്മയേയും പേളിയേയും ഒരു മണിക്കൂറോളം കാണാതായി. ഞാന്‍ റൂമില്‍ പോയി നോക്കിയപ്പോള്‍ ഇതാണ് കണ്ടത്. അമ്മയ്ക്ക് പേളി മേക്കോവര്‍ നല്‍കിയിരിക്കുന്നു. അമ്മ ആ മേക്കോവര്‍ നന്നായി ആസ്വ ദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു. 58 വര്‍ഷത്തില്‍ ആദ്യമായിട്ടാണ് അമ്മ മേക്കപ്പ് ചെയ്യുന്നതും പുരികം ത്രെഡ് ചെയ്യുന്നതും. ഇതൊക്കെ ചുരുളമ്മ കാരണമാണ്. അവള്‍ പ്രവചനാതീതമാണ്. നന്ദി പേളി എന്നാണ് ശ്രീനിഷ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ആരാണ് ഞങ്ങളുടെ ഒപ്പമുളളതെന്ന് കണ്ടോ..അമ്മയ്ക്ക് ചെറിയ മേക്കോവര്‍ നല്‍കി.  അമ്മയെ കാണാന്‍ നല്ല ഭംഗിയായി എന്ന്  ചിത്രം പങ്കുവച്ച് കൊണ്ട് പേളി കുറിച്ചിട്ടുണ്ട്.

 

pearle maaney gives a makeover to her mother in law

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES