Latest News

കൊടുമ്പ് എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥ; പാട്ടായ കഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ചിത്രം നിര്‍മ്മിക്കുന്നത് ബൈജു പി ജോണ്‍ ആണ്

Malayalilife
കൊടുമ്പ് എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥ; പാട്ടായ കഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ചിത്രം നിര്‍മ്മിക്കുന്നത് ബൈജു പി ജോണ്‍ ആണ്

കൊടുമ്പ് എന്ന ഗ്രാമത്തില്‍ നടക്കുന്ന പാട്ടായ കഥ എന്ന ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും സംവിധാനവും എ ജി എസ് നിര്‍വഹിക്കുന്നു. മൂണ്‍ലൈറ്റ് ക്രിയേഷന്‍സ് &അമേസിങ് സിനിമാസ്  എന്നീ ബാനറില്‍ ബൈജു പി ജോണ്‍ ആണ് ചിത്ര നിര്‍മ്മിക്കുന്നത്. പ്രശസ്ത താരമായ അനുസിത്താര, സംവിധായകരായ പത്മകുമാര്‍, മാര്‍ത്താണ്ഡന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജ് മുഖേന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. അജാതനായ ഒരു അന്യസംസ്ഥാനക്കാരന്‍. സോഷ്യല്‍ മീഡിയയിലൂടെ കേരളത്തില്‍ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തില്‍ പ്രത്യക്ഷപ്പെടുകയും, അവിടെയുള്ള  കുടുംബങ്ങളില്‍ ആഴത്തില്‍ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ഇതാണ് ചിത്രത്തിന്റെ കഥാതന്തു. കൗതുകവും ആസ്വാദനവും ചിന്തയും ഉണര്‍ത്തുന്ന ചിത്രമാണ് പാട്ടായ കഥ.

വടിവേല്‍ ചിത്തരംഗന്‍, മനു കുമ്പാരി, ക്രിസ്റ്റിബെന്നറ്റ്, അനുഗ്രഹ സജിത്ത് എന്നീ പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നു. കൂടാതെ പാലക്കാട് ഉള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സെര്‍സ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഓ പി  മിഥുന്‍ ബാലകൃഷ്ണന്‍, വിജേഷ് വാസുദേവ് എന്നിവര്‍ നിര്‍വഹിക്കുന്നു.എഡിറ്റിംഗ് സ്റ്റീഫന്‍ ഗ്രാന്‍ഡ്. ഗാന രചന എ ജി എസ്,അരവിന്ദരാജ് പി ആര്‍, വടിവേല്‍ ചിത്ത രംഗന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.

സംഗീതം, ആലാപനം അരവിന്ദ് രാജ് പി ആര്‍. കൂടാതെ ശ്രുതി ശിവദാസ് മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നു.ശബ്ദ മിശ്രണം ആശിഷ് ഇല്ലിക്കല്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍  ഉദയഭാനു തേവലക്കര. ഷൂഹൂദ് വി. ചമയം ജയമോഹന്‍. കലാസംവിധാനം താഹ കണ്ണൂര്‍, കൊടുമ്പ് കെ കെ ടി. പ്രൊഡക്ഷന്‍ മാനേജര്‍ ജോബി ആന്റണി,നെല്‍സണ്‍. സ്റ്റുഡിയോ സൗത്ത്.സ്റ്റില്‍സ് ജിഷ്ണു നടവത്ത്. ഡിസൈനര്‍ സുജിബാല്‍.മൂവി മാര്‍ക്ക് ചിത്രം വിതരണം ചെയ്യുന്നു.
പി ആര്‍ഒ എം കെ ഷെജിന്‍.

pattaya katha first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES