ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പല പ്രശസ്ത നടിമാരും രംഗത്തെത്തിയിരുന്നു. ഭാമ, നവ്യ തുടങ്ങിയവര്‍ മലകയറാന്‍ കാത്തിരിക്കും എന്നു പറഞ്ഞപ്പോള്‍ മലകയറാനുളള ആഗ്രഹം പ്രകടിപ്പിച്ചും താരങ്ങളെത്തിയിരുന്നു. ഇപ്പോള്‍ അഭിനേത്രി പാര്‍വ്വതിയും സ്വന്തം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുയാണ്. ശബരിമല വിഷയത്തിലെ പാര്‍വ്വതിയുടെ നിലപാട് ഇതിനോടകം വൈറലായിക്കഴിഞ്ഞു.
എന്തുകാര്യത്തിനും സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കുന്ന അഭിനേത്രിയാണ് പാര്‍വ്വതി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയോടുളള നിലപാടില്‍ താരം ഉറച്ചു നിന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ ഏറെ വിവാദങ്ങളില്‍പ്പെട്ടു നില്‍ക്കുന്ന ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പല പ്രശസ്ത നടിമാരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു . ഇത്തരത്തില്‍ ഒരു വിധി ഉണ്ടായതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ പലരും തങ്ങളുടെ സംസ്‌കാരത്തെയും വിശ്വാസത്തെയും തകര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അറിയിച്ചിരുന്നു. മലയാളത്തിന്റെ നായികമാരായ നവ്യ, ഭാമ,റിമാ കല്ലിങ്കല്‍, രമ്യാനമ്പീശന്‍ തുടങ്ങിയവര്‍ തങ്ങുടെ വിഷയത്തില്‍ തങ്ങുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ മലയാളത്തിന്റെ ഇപ്പോഴത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കുന്ന നടി പാര്‍വ്വതിയാണ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്നുമാണ് പാര്‍വതി വ്യക്തമാക്കിയത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതി തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. ആര്‍ത്തവം അശുദ്ധിയെന്ന് പ്രചരിപ്പിക്കുന്നവര്‍ പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ്. ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും. എന്നാല്‍ ഈ ആഭിപ്രായത്തിന്റെ പേരില്‍ ചിലപ്പോള്‍ താന്‍ ക്രൂശിക്കപ്പെട്ടേക്കാമെന്നും എന്നാലും തന്റെ നിലപാട് ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിയോടൊപ്പമാണെന്നും പാര്‍വതി വ്യക്തമാക്കുന്നു. അതേസമയം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ കുറ്റക്കാരായി മുദ്രകുത്തുന്ന പ്രവണതയാണ് മലയാള സിനിമയിലുള്ളതെന്നും പാര്‍വതി പറയുന്നു. സ്ത്രീ സമത്വത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്ന പാര്‍വ്വതിയുടെ ശബരിമല വിഷയത്തിലെ നിലപാട് ഇതിനോടകം വൈറലായി കഴിഞ്ഞു.