പഞ്ചവത്സര പദ്ധതി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

Malayalilife
പഞ്ചവത്സര പദ്ധതി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

'പത്തൊമ്പതാം നൂറ്റാണ്ടി'നു ശേഷം സിജു വിത്സൻ നായകനാകുന്ന  "പഞ്ചവത്സര പദ്ധതി "എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ,പ്രശസ്ത താരങ്ങളായ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, നിവിൻ പോളി, സണ്ണി വെയ്ൻ,നിമിഷ സജയൻ, അർജ്ജുൻ,ഷറഫുദ്ദീൻ, കൃഷ്ണ ശങ്കർ,സബരീഷ് വർമ്മ തുടങ്ങിയവരുടെ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന "പഞ്ചവത്സര പദ്ധതി" പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്നു. 

'തൊണ്ടിമുതലും ദൃക്സാക്ഷിയും ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.
സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന-റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരൺ ദാസ്.

'എന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പിപി കുഞ്ഞികൃഷ്ണൻ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു.

നിഷ സാരംഗ് , ഹരീഷ് പേങ്ങൻ,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയ വരും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു.

എഡിറ്റർ-കിരൺ ദാസ്, സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന-റഫീഖ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-ബിനു പി കെ,കല-ത്യാഗു തവന്നൂർ,മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പിൽ,
വസ്ത്രാലങ്കാരം-വീണ സ്യാമന്തക്,സ്റ്റിൽസ്- ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രജലീഷ്, ആക്ഷൻ- മാഫിയ ശശി. വയനാട്ടിൽ "പഞ്ചവത്സര പദ്ധതി " ചിത്രീകരണം പുരോഗമിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.

panchavathsara padhathi title poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES