പ്രസിദ്ധമായ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ' പഞ്ചവത്സര പദ്ധതി 'എന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.പ്രശസ്ത യുവനടന്‍ സിജു വിത്സനെ നായകനാക്കി പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന'പഞ്ചവത്സര പദ്ധതി 'ഏപ്രില്‍ ഇരുപത്തിയാറിന് പ്രദര്‍ശനത്തിനെത്തുന്നു. പുതുമുഖം കൃഷ്‌ണേന്ദു എ.മേനോന്‍ നായികയാവുന്ന ഈ ചിത്രത്തില്‍ പിപി കുഞ്ഞികൃഷ്ണന്‍, സുധീഷ്,ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല,ഹരീഷ് പേങ്ങന്‍,സിബി തോമസ്,ജിബിന്‍ ഗോപിനാഥ്,നിഷാ സാരംഗ്,മുത്തുമണി,ആര്യ സലീം,ജോളിചിറയത്ത്,ലാലി പി എം തുടങ്ങിയവ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന 'പഞ്ചവത്സര പദ്ധതി'യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂര്‍ എഴുതുന്നു.
ആല്‍ബിഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു.എഡിറ്റിംഗ്-കിരണ്‍ ദാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,കല-ത്യാഗു തവന്നൂര്‍,മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പില്‍,
വസ്ത്രാലങ്കാരം-വീണ സ്യമന്തക്,സ്റ്റില്‍സ്-
ജെസ്റ്റിന്‍ ജെയിംസ്, പോസ്റ്റര്‍ ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലേഷ്,
ആക്ഷന്‍- മാഫിയ ശശി.സൗണ്ട് ഡിസൈന്‍-ജിതിന്‍ ജോസഫ്, സൗണ്ട് മിക്‌സിംഗ്-സിനോയ് ജോസഫ്,വിഎഫ്എക്‌സ്-അമല്‍,ഷിമോന്‍ എന്‍ എക്‌സ്, ഫിനാന്‍സ് കണ്‍ട്രോളര്‍ -ധനേഷ് നടുവള്ളിയില്‍
പി ആര്‍ ഒ-എ എസ് ദിനേശ്.