Latest News

തമിഴ് സിനിമ ചെയ്യുമ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് സംവിധായകന്‍ തല്ലി;വാര്‍ത്തകള്‍ പ്രചരിച്ചത് ഞാന്‍ സംവിധായകനെ അടിച്ചു എന്ന്;ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കൂടെ കിടക്കേണ്ട അവസ്ഥയുണ്ട്; സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉണ്ട്; പത്മപ്രിയ പങ്ക് വച്ചത് ഇങ്ങനെ

Malayalilife
തമിഴ് സിനിമ ചെയ്യുമ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് സംവിധായകന്‍ തല്ലി;വാര്‍ത്തകള്‍ പ്രചരിച്ചത് ഞാന്‍ സംവിധായകനെ അടിച്ചു എന്ന്;ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കൂടെ കിടക്കേണ്ട അവസ്ഥയുണ്ട്; സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉണ്ട്; പത്മപ്രിയ പങ്ക് വച്ചത് ഇങ്ങനെ

സാമി രചനയും സംവിധാനവും നിര്‍വഹിച്ച് 2007ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് മിരുഗം. ആദി നായകനായ ചിത്രത്തില്‍ നായികയായി എത്തിയത് പത്മപ്രിയ ആയിരുന്നു. സിനിമയില്‍ അളഗമ്മ എന്ന കഥാപാത്രമായാണ് പത്മപ്രിയ എത്തിയത്.മിരുഗത്തിലെ അഭിനയത്തിന് പത്മപ്രിയക്ക് ആ വര്‍ഷത്തെ തമിഴ്നാടിന്റെ സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം സംവിധായകന്‍ സാമി തന്നെ ആളുകളുടെ മുന്നില്‍ വെച്ച് തല്ലിയതിനെ കുറിച്ച് പറയുകയാണ് നടി.

കോഴിക്കോട് മടപ്പള്ളി ഗവ. കോളജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്. 2016-ല്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു സംവിധായകന്‍ സാമി അടിച്ചത്.

'എല്ലാവരുടേയും മുന്നില്‍ വെച്ചാണ് സംവിധായകന്‍ എന്നെ അടിച്ചത്. ആ സിനിമയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പക്ഷേ വാര്‍ത്ത വന്നത് ഞാനടിച്ചു എന്ന തരത്തിലാണ്. പിന്നീട് അയാള്‍ക്ക് ആറ് മാസം വിലക്ക് ലഭിച്ചു. പക്ഷേ ആ സംഭവത്തിന് ശേഷം എനിക്ക് തമിഴിന്‍ നിന്ന് സിനിമകള്‍ ലഭിച്ചില്ല. അവകാശങ്ങള്‍ ചോദിക്കാനുള്ള 'അര്‍ഹത' പോലും സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണെന്നും പത്മപ്രിയ പറഞ്ഞു.

ആ സംഭവത്തിന് ശേഷം എനിക്ക് തമിഴ് സിനിമകള്‍ ലഭിക്കുന്നത് നിന്നു. എനിക്ക് സത്യത്തില്‍ ആ സിനിമക്ക് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചത് വിരോധാഭാസമാണ്. കാരണം ഞാന്‍ ശരിക്കും അഭിനയിക്കുന്നില്ലെന്ന് പറഞ്ഞാണ് അയാള്‍ എന്നെ തല്ലിയത്. ഞാന്‍ ശരിയായി അഭിനയിച്ചില്ലെങ്കില്‍ സിനിമ അവസാനിച്ചതിന് ശേഷം എന്തിനാണ് എന്നെ തല്ലുന്നത് പത്മപ്രിയ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 'അതേ കഥകള്‍ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടില്‍' എന്ന വിഷയത്തിലാണ് പത്മപ്രിയ സംസാരിച്ചത്. സിനിമയില്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്കാണ് മേധാവിത്വം. നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്നത്.

നടന്മാരുടെ കഥകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. സ്ത്രീ മേധാവിത്വമുള്ള സിനിമകള്‍ കുറവാണ്. ഒരു സീന്‍ എടുക്കുമ്പോള്‍ പോലും നടിമാരുടെ അനുവാദം എടുക്കാറില്ല. 

2022ലെ സ്വകാര്യ ഏജന്‍സി നടത്തിയ പഠനം പ്രകാരം നിര്‍മാണം, സംവിധനം, ഛായഗ്രഹണം മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു. എന്നാല്‍ ഈ മേഖലകളില്‍ 2023ല്‍ മൂന്ന് ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയര്‍ന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് 35 വയസിന് മുകളില്‍ ജോലി ചെയ്യാന്‍ പറ്റില്ല.

കൃത്യമായി ഭക്ഷണം നല്‍കാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അവരോട് സഹകരിക്കണം എന്നതായിരുന്നു സ്ഥിതി. 2017ല്‍ സഹപ്രവര്‍ത്തകയ്ക്ക് ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗണ്‍സിലിങ്ങും നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് എന്നാണ് പത്മപ്രിയ പറഞ്ഞത്.

സ്ത്രീകളെ പൊതുവെ സമൂഹത്തില്‍ പറയാറുള്ളത് ഗോസിപ്പ് പറയുന്നവരായും ഒരുപാട് സംസാരിക്കുന്നവരായിട്ടുമാണ്. പക്ഷെ സിനിമയില്‍ സ്‌ക്രീനില്‍ വരുമ്പോള്‍ നമ്മള്‍ തന്നെയാണ് ഏറ്റവും കുറവ് സംസാരിക്കുന്നത്. ഇനി അഥവാ നമ്മള്‍ സെറ്റില്‍ സംസാരിച്ചാല്‍ സെറ്റിലെ പ്രശ്നക്കാരായാണ് നമ്മളെ കാണുകയെന്നും നടി പറയുന്നു.


 

Read more topics: # പത്മപ്രിയ
padmapriya about film bad experince

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES