Latest News

ഡ്യൂപ്പ് പോലും ഇല്ലാതെയാണ് അനന്യയും മോഹന്‍ലാലും ആ രംഗങ്ങള്‍ അഭിനയിച്ചത്; ത്യാഗരാജന്‍ സാറിന്റെ ധൈര്യത്തിലാണ് അവിടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്; 'ശിക്കാര്‍' സിനിമയുടെ ക്ലൈമാക്‌സ് എടുത്ത ഗുണ കേവിനെക്കുറിച്ച് എം പദ്മകുമാര്‍ പങ്ക് വച്ചത്

Malayalilife
 ഡ്യൂപ്പ് പോലും ഇല്ലാതെയാണ് അനന്യയും മോഹന്‍ലാലും ആ രംഗങ്ങള്‍ അഭിനയിച്ചത്; ത്യാഗരാജന്‍ സാറിന്റെ ധൈര്യത്തിലാണ് അവിടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്; 'ശിക്കാര്‍' സിനിമയുടെ ക്ലൈമാക്‌സ് എടുത്ത ഗുണ കേവിനെക്കുറിച്ച് എം പദ്മകുമാര്‍ പങ്ക് വച്ചത്

ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്സ്' നിറഞ്ഞ സദസില്‍ തീയേറ്ററുകളില്‍ മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം കണ്ട എല്ലാവരും പറയുന്നത്. 13പേരെ മരണത്തിലേക്ക് വലിച്ചടുപ്പിച്ച ഗുണ കേവില്‍ നിന്ന് തന്റെ സുഹൃത്തിന്റെ കൈ പിടിച്ച് ജീവിതത്തിലേക്ക് കയറിവന്ന സുഭാഷിന്റെ കഥയാണ് 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന സിനിമയായി നമ്മുടെ മുന്നിലേക്ക് എത്തിയത്. മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗുണ കേവിനെയും ഡെവിള്‍സ് കിച്ചനെയും  ചിത്രത്തില്‍ നമുക്ക് കാണാം.

കൊടൈക്കനാലിലെ 'ഡെവിള്‍ കിച്ചന്‍ എന്ന ഗുഹ 1991 ല്‍ റിലീസ് ചെയ്ത തമിഴ് ചിത്ര ഗുണ സിനിമ റിലീസ് ആയപ്പോള്‍ ഗുണ കേവ്' എന്ന് അറിയപ്പെടാന്‍ തുടങ്ങി സന്താനഭാരതി സംവിധാനം ചെയ്ത ചിത്രത്തില്‍ കമല്‍ഹാസനാണ് പ്രധാന വേഷത്തില്‍ എത്തിയത്. ഇപ്പോള്‍ മലയാള സിനിമയിലും 'ഗുണ കേവ്' പ്രധാന വേഷത്തില്‍ എത്തിയിരിക്കുകയാണ്.

എം പദ്മകുമാര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ 'ശിക്കാര്‍' എന്ന സിനിമയുടെ ക്ലൈമാക്‌സും ഇതേ ഗുണ കേവിലാണ് ഷൂട്ട് ചെയ്തതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അനന്യയെ വില്ലന്‍ പിടിച്ചുകെട്ടി ഇടുന്നത് ഗുണ കേവിലാണ്. ഡ്യൂപ്പ് പോലും ഇല്ലാതെയാണ് അനന്യയും മോഹന്‍ലാലും ആ രംഗങ്ങള്‍ അഭിനയിച്ചത്. വളരെ അപകടം പിടിച്ച ആ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്ത അനുഭവം അടുത്തിടെ എം പദ്മകുമാര്‍ പങ്കുവച്ചിരുന്നു

'ഞാന്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് കൈാടൈക്കനാലിലെ ഗുണ കേവിലാണ്. അതുപോലെ ഒരു സ്ഥമാണ് ക്ലൈമാക്സിന് വേണ്ടിയിരുന്നത്. ത്യാഗരാജന്‍ മാസ്റ്റര്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. അദ്ദേഹമാണ് ഈ സ്ഥലം കണ്ടുപിടിക്കുന്നത്. കമലഹാസന്റെ ഗുണ അവിടെയാണ് ചിത്രീകരിച്ചത് എന്ന് ഞങ്ങള്‍ മനസിലാക്കി. അവിടെ പോയി വിഡിയോ എടുത്തുകൊണ്ടുവന്ന് എന്നെയും ലാലേട്ടനെയുമൊക്കെ കാണിച്ചു. ഇവിടെ ഫൈറ്റ് ഒന്നും അങ്ങനെ ഷൂട്ട് ചെയ്തിട്ടില്ല, അധികം ആരും ഷൂട്ട് ചെയ്തിട്ടില്ലാത്ത സ്ഥലമാണ്. അവിടെ ചെന്നപ്പോഴാണ് ഇത്രയും അപകടം പിടിച്ച സ്ഥലം ആണെന്ന് അറിയുന്നത്. ത്യാഗരാജന്‍ സാറിന്റെ ധൈര്യത്തിലാണ് അവിടെതന്നെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്. ഡ്യൂപ്പ് പോലും ഇല്ലാതെയാണ് അനന്യയും മോഹന്‍ലാലും ആ രംഗങ്ങള്‍ അഭിനയിച്ചത്. ഒരുപാട് മുന്‍കരുതല്‍ എടുത്താണ് ഷൂട്ട് ചെയ്തത്'.- എം പദ്മകുമാര്‍ പറഞ്ഞു.

padmakumar opens up about sikar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES