Latest News

തന്മാത്ര സിനിമയില്‍ അച്ഛന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ മകനെ ഓര്‍മ്മയില്ലേ; താരം ഇത്ര നാള്‍ എവിടെയായിരുന്നു; പ്രണയവിവാഹത്തെക്കുറിച്ചും മടങ്ങി വരവിനെക്കുറിച്ചും പറഞ്ഞ് അര്‍ജ്ജുന്‍ ലാല്‍

Malayalilife
തന്മാത്ര സിനിമയില്‍ അച്ഛന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ മകനെ ഓര്‍മ്മയില്ലേ; താരം ഇത്ര നാള്‍ എവിടെയായിരുന്നു; പ്രണയവിവാഹത്തെക്കുറിച്ചും മടങ്ങി വരവിനെക്കുറിച്ചും പറഞ്ഞ് അര്‍ജ്ജുന്‍ ലാല്‍

ലയാളി സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രമാണ് തന്മാത്ര. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയകിരീടത്തിലെ ഒരു പൊന്‍തൂവലാണ് ചിത്രം. ഇന്നും തന്മാത്രയിലെ രംഗങ്ങള്‍ പ്രേക്ഷകരുടെ കണ്ണു നനയിക്കും. അല്‍ഷിമേഴ്സ് എന്ന അവസ്ഥയും അത് കുടുംബത്തെ എങ്ങിനെ ബാധിക്കുമെന്നുമെല്ലാം ചിത്രം കാണിച്ചു തന്നിരുന്നു. മക്കളോട് കൂട്ടുകൂടുന്ന അച്ഛന്‍. തനിക്ക് ആകാന്‍ പറ്റാത്ത ഐഎഎസ് ഉദ്യോഗസ്ഥനാകാന്‍ മകനെ പിന്തുണയ്ക്കുന്ന ്അച്ഛനായിട്ടായിരുന്നു മോഹന്‍ലാല്‍ എത്തിയത്. അച്ഛന്റെ അവസ്ഥയില്‍ ഏറെ വേദനിക്കുന്ന മകന്‍ മനുവിനെ പ്രേക്ഷകര്‍ക്ക് ഇന്നും ഓര്‍മ്മയുണ്ടാകും. അച്ഛന്റെ സ്വപ്നം നേടിയെടുക്കുമ്പോഴേക്കും ആ മകനെ വിട്ട് അച്ഛന്‍ യാത്രയായിരുന്നു.പത്മരാജന്റെ ഓര്‍മയെന്ന ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു ബ്ലസി തന്മാത്ര ഒരുക്കിയത്.

അഞ്ച് സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു ചിത്രം. ദേശീയ അവാര്‍ഡിലും ചിത്രത്തിന് പുരസ്‌കാരമുണ്ടായിരുന്നു.ചിത്രത്തില്‍ മനുവെന്ന കഥാപാത്രമായി എത്തിയത് അര്‍ജുന്‍ ലാല്‍ എന്ന നടനാണ്.  മോഹന്‍ലാലിന്റെ മകന്റെ വേഷത്തിലായിരുന്നു താരമെത്തിയത്. മനു രമേഷ് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ മകനായുള്ള അരങ്ങേറ്റത്തിന് ശേഷം താരം സിനിമയില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. ഇടയ്ക്ക് ഒരു സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയിലേക്കുള്ള തിരിച്ചുവരവിലാണ് അര്‍ജുന്‍. 15 വര്‍ഷത്തെ ഇടവേളയെക്കുറിച്ചും തിരിച്ചു വരവിനെക്കുറിച്ചുമെല്ലാം പറഞ്ഞ് എത്തിയിരിക്കയാണ് താരം. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

പാടാനറിയില്ലെന്നും തന്മാത്രയില്‍ മൂളിപ്പാട്ട് പാടുന്ന രംഗം ഏറെ ബുദ്ധിമുട്ടിയാണ് ചിത്രീകരിച്ചത്. അര്‍ജുന്റെ കുടുംബത്തിലെല്ലാവരും ഡാന്‍സേഴ്സാണ്. അനിയത്തിക്ക് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഇപ്പോഴും ഡാന്‍സില്‍ സജീവമാണ്. മമ്മിയും നന്നായി ഡാന്‍സ് ചെയ്യാറുണ്ടെന്നും അര്‍ജുന്‍ പറയുന്നു. വിവാഹിതനാണ് താരം. പ്രണയ വിവാഹമായിരുന്നു താരത്തിന്റേത്.  8 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ക്ലാസ്‌മേറ്റാണ് ഭാര്യ. വിവാഹം കഴിഞ്ഞ് 5 വര്‍ഷമായി. 2015ലായിരുന്നു തന്റെ വിവാഹം കഴിഞ്ഞതെന്ന് താരം പറയുന്നു. അത് ഞാന്‍ പുറത്ത് പറഞ്ഞ് ചിലപ്പോള്‍ 2018 ലായിരിക്കും. വിവാഹത്തിന്റെ ഫോട്ടോയോ വിശേഷങ്ങളോ ഒന്നും എവിടെയും കണ്ടിരുന്നില്ല. അങ്ങനെ വലിയ പബ്ലിസിറ്റി കൊടുത്തിരുന്നില്ല. കുറച്ച് വിപ്ലവകരമായിരുന്നു വിവാഹം. ബാംഗ്ലൂരിലായിരുന്നു, ഇപ്പോള്‍ കൊച്ചിയിലെത്തിയിരിക്കുകയാണ്. ഭാര്യയും കൂടെയുണ്ട്. ബാംഗ്ലൂരില്‍ സ്റ്റാര്‍ട്ടപ്പൊക്കെയുണ്ടായിരുന്നു. ഭാര്യ പിഎച്ച് ഡി ചെയ്യുകയായിരുന്നു അവിടെ. അതിന് ശേഷമായാണ് കൊച്ചിയിലേക്ക് പോന്നത്. 

സിനിമ ചെയ്യാനായി തയ്യാറെടുക്കുന്നതിനിടയിലാണ് ലോക് ഡൗണ്‍ വന്നത്. ഫസ്റ്റലി സിദ്ദിഖ് എന്നാണ് ഭാര്യയുടെ പേര്, സൈക്കോളജിസ്റ്റാണ്. ഇപ്പോള്‍ കൊച്ചിയിില്‍ ജോലി ചെയ്യുന്നു. തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് എല്ലാവരും സമ്മതിക്കുകയായിരുന്നു. എന്റെ വീട്ടില്‍ തുടക്കത്തില്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. സീരിയസാണ്, സ്ട്രോംഗാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ പതിയെ പതിയെ സമ്മതിക്കുകയായിരുന്നു. വിവാഹ ഫോട്ടോയൊന്നും എവിടേയും പോസ്റ്റ് ചെയ്തിരുന്നില്ല. ഫോട്ടോ പോസ്റ്റ് ചെയ്യാത്തത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാന്‍ വലിയ മടിയാണ് തനിക്കെന്നും അര്‍ജുന്‍ പറയുന്നു. ഫോട്ടോസ് എല്ലാം ഹാര്‍ഡ് ഡിസ്‌ക്കിലുണ്ട്. ഭാര്യയ്ക്കും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ട്. ആകെ ഒരൊറ്റ പോസ്റ്റേയുള്ളൂ, അതിനേക്കാളും ഭേദം താനാണെന്ന് അര്‍ജുന്‍ പറയുന്നു.പരിചയപ്പെടുന്ന സമയത്ത് ഭാര്യ സിനിമ കണ്ടിരുന്നില്ല. ഭാര്യ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. 

സിനിമയോടുള്ള താല്‍പര്യം കൊണ്ടല്ല എന്റെ സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവിലാണ് താനെന്ന് താരം പറയുന്നു. തന്മാത്രയ്ക്ക് ശേഷം പഠനമൊക്കെയായി തിരക്കായി. തിരിച്ച് വരണമെന്നാഗ്രഹിച്ച സമയത്തൊന്നും അവസരങ്ങള്‍ ലഭിച്ചില്ലെന്നും താരം പറയുന്നു. തിരക്കഥയെഴുത്തിലാണ് ഇപ്പോള്‍. എഴുത്തിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത് ഇപ്പോഴാണ്. സിനിമ കരിയറാക്കാനുള്ള തീരുമാനത്തിലാണ് അര്‍ജുന്‍ ലാല്‍.തന്റെ രണ്ടാമത്തെ സിനിമയെക്കുറിച്ച് ആറും അറിഞ്ഞിരുന്നില്ലെന്ന് അര്‍ജുന്‍ പറയുന്നു. 2015 ലാണ് രണ്ടാമത്തെ സിനിമ ചെയ്തത്. അത് കഴിഞ്ഞിട്ടും വര്‍ഷങ്ങളായി. മനപ്പൂര്‍വ്വം വരുത്തിയ ബ്രേക്കായിരുന്നില്ല അത്. സിനിമ മേഖലയില്‍ ആരുമായും തനിക്ക് ബന്ധമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.


 

thanmathra actor arjun lal makes his comeback to movies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES