Latest News

ഗോകുല്‍ മാധവ് ഭാവ്‌ന ഭാഗ്യ; സുരേഷ്‌ഗോപിയുടെയും രാധികയുടെയും നാലുമക്കള്‍

Malayalilife
ഗോകുല്‍ മാധവ് ഭാവ്‌ന ഭാഗ്യ; സുരേഷ്‌ഗോപിയുടെയും രാധികയുടെയും നാലുമക്കള്‍

ടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്.  നാലുമക്കളും ഭാര്യയും രാധികയും അടങ്ങുന്ന സന്തുഷ്ട കുടുംബമാണ് താരത്തിന്റേത്. താരത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്.  ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം. താരത്തിന്റെ ഒരു മകള്‍ ലക്ഷ്മി ഒന്നരവയസ്സുളളപ്പോള്‍ ഒരു കാറപകടത്തില്‍ മരണപ്പെട്ടിരുന്നു. മറ്റു  താരങ്ങളുടെ മക്കളൊക്കെ സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും മാധവ് സുരേഷും മാത്രമാണ് സിനിമയിലെത്തിയത്. മറ്റു മക്കളൊന്നും സ്‌ക്രീനില്‍ ഇതുവരെ എത്തിയിട്ടില്ല. പുറത്ത് വരുന്ന സുരേഷ്ഗോപിയുടെ കുടുംബച്ചിത്രങ്ങളില്‍ മാത്രമാണ് താരത്തിന്റെ മറ്റ്  മക്കളെ കാണാറുളളത്.

ഗോകുല്‍ സുരേഷ്

Gokul Suresh Coming Back With 'Pappu' In A Stylish Makeover!

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമിലേക്ക് എത്തിയ ആളാണ് ഗോകുല്‍ സുരേഷ്. വിജയ് ബാബുവും സാന്ദ്ര തോമസും നിര്‍മിച്ച്, വിപിന്‍ ദാസ് സംവിധാനം ചെയ്ത്, 2016 -ല്‍ ഫ്രൈഡെ ഫിലിംസ് ഒരുക്കിയ മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി സിനിമയാണ് ഗോകുല്‍ സുരേഷിന്റെ ആദ്യചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്ത 2017 ലെ ക്രിസ്മസ് ചിത്രമായ മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രത്തിലേയും ഒരു പ്രധാന വേഷം ഗോകുലിനായിരുന്നു. 2018 ഇല്‍ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനൊപ്പം ഗോകുല്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 2019 ഇല്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ ഗോകുലിന് അതിഥി വേഷമായിരുന്നു.

മാധവ് സുരേഷ്ഗോപി

വരനെ ആവശ്യമുണ്ട് എന്ന  സിനിമയിലൂടെ സുരേഷ്ഗോപിയുടെ മകന്‍ മാധവും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.സിനിമയിലെ സുരേഷ്ഗോപിയുടെ ആക്ഷന്‍സീനില്‍ ഒരു കെട്ടിടത്തിന്റെ മുകളിലിരുന്നു അടിപിടി കാണുന്ന പയ്യനെ കാണാം. ഇത് സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവ് സുരേഷ് ആണ്. മാധവ് ഈ ചിത്രത്തില്‍ ഉണ്ടെന്ന കാര്യം  സംവിധായകനായ അനൂപ് സത്യന്‍ പോലും വെളിപ്പെടുത്തിയിരുന്നില്ല. തന്റെ ചിത്രങ്ങളൊക്കെ  പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മാധവ്.

ഭാവ്ന സുരേഷ്ഗോപി

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത ആളാണ് സുരേഷ് ഗോപിയുടെ മൂന്നാമത്തെ മകള്‍ ഭാവ്ന. ചുരുക്കം ചില കുടുംബചിത്രങ്ങളില്‍ മാത്രമാണ് ഭാവ്നിയെ കാണാറുളളത്. നടി ഭാമയുടെ വിവാഹ വിരുന്നിനെത്തിയപ്പോള്‍ സുരേഷ് ഗോപിക്കൊപ്പം തന്നെ ശ്രദ്ധാ കേന്ദ്രമായത് മകളാണ്. ഭാര്യ രാധികയ്ക്കും മകള്‍ ഭാവ്നിക്കും ഒപ്പമായിരുന്നു സുരേഷ് ഗോപി ഭാമയുടെ വിവാഹ വിരുന്നിന് എത്തിയത്. വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് സുരേഷ് ഗോപിക്ക് ഒപ്പം വരുമ്പോഴാണ് ഭാവ്നിയെ പ്രേക്ഷകര്‍ കാണാറുള്ളത്. സുരേഷ്ഗോപിയുടെ പിറന്നാള്‍ ദിനത്തിലും ഭാര്യ രാധികയ്ക്കും മക്കള്‍ക്കും ഒപ്പമുളള ചിത്രം പുറത്ത് വന്നിരുന്നു. അമ്മയെ പോലെയാണ് ഭാവ്നി. താരം സിനിമയിലേക്ക് എത്തുമെന്ന് തന്നെയാണ് ആരാധകരുടെ കണക്കു കൂട്ടല്‍.


ഭാഗ്യ സുരേഷ്

അമ്മയുടെ പാരമ്പര്യം കാത്ത് സൂക്ഷിച്ച് സംഗീതത്തിലേക്കാണ് മൂന്നാമത്തെ മകള്‍ ഭാഗ്യ എത്തിയത്. പാട്ടുകാരിയായ ഭാഗ്യ ആല്‍ബങ്ങളിലൂടെ സുപരിചിതയാണ്. മനോഹരമായി പാടുന്ന താരം ചിത്രങ്ങളും വീഡിയോകളുമൊക്കെ  പങ്കുവച്ച് സോൗഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരുപത്തി മൂന്നാം വയസ്സിലെ തന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഭാഗ്യ എത്തിയിരുന്നു.മോഹന്‍ലാല്‍ മമ്മൂട്ടി സുരേഷ് ഗോപി എന്നിവരാണ്  ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്നവര്‍. മോഹന്‍ലാലും മമ്മൂക്കയും ഇന്നും സിനിമയിലെ താരരാജാക്കന്മാരായി തുടരുമ്പോള്‍ സുരേഷ്‌ഗോപി രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു. വീണ്ടും സിനിമയിലേക്ക് ശക്തമായി മടങ്ങിവരാനുളള തയ്യാറെടുപ്പിലാണ് താരം. സിനിമയില്‍ അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തില്‍ എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങള്‍ സ്ുരേഷ്‌ഗോപിയെ സ്വീകരിച്ചത്.  1990 ഫെബ്രുവരി 8 നാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ വിവാഹശേഷം രാധിക ഗായിക എന്ന പ്രശ്‌സ്തിയും കരിയറും ഉപേക്ഷിച്ച് കുടുംബിനി ആകുകയായിരുന്നു. വിവാഹം കഴിഞ്ഞ് അടുത്ത വര്‍ഷം തന്നെ രാധിക അമ്മയാവുകയും ചെയ്തു. എന്നാല്‍ ലക്ഷ്മിക്ക് ഒന്നരവയസ്സുളളപ്പോള്‍ ഒരു കാറപടകത്തിന്റെ രൂപത്തില്‍ വിധി ആ കുഞ്ഞിനെ കവര്‍ന്നു. ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം സഹോദരനൊപ്പം തിരികെ വരികയായിരുന്നു രാധിക. സുരേഷ് ഗോപി ഷൂട്ടിങ്ങ് തിരക്കുകളിലായിരുന്നു. തന്റെ മകളുടെ മരണം വലിയ ആഘാതമാണ് സുരേഷ്‌ഗോപിക്കും രാധികയ്ക്കും ഉണ്ടാക്കിയത്. പിന്നീട് ദൈവം ആ ദമ്പതികള്‍ക്ക് നാലുമക്കളെ നല്‍കി അനുഗ്രഹിച്ചു.  ഭാഗ്യ, ഗോകുല്‍, ഭവ്യ, മാധവ് എന്നിവരാണ് രാധിക സുരേഷ് ഗോപിയുടെ മക്കള്‍. മകന്‍ ഗോകുല്‍ സിനിമയിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. സെലിബ്രിറ്റി സ്റ്റാറ്റസിലോ പബ്ലിക് പ്ലാറ്റ്‌ഫോമിലോ രാധിക സജീവമല്ല. ഉത്തമകുടുംബിനിയും അമ്മയുമായ രാധിക വെജിറ്റേറിയന്‍ കൂടിയാണ്. അച്ഛന്റെ അഭിനയവും അമ്മയുടെ സംഗീതവും താരത്തിന്റെ മക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. സംഗീതത്തിന് വീട്ടിലും മനസ്സിലും സ്ഥാനം നല്‍കുന്ന രാധിക ഉത്തമകുടുംബിനിയും അമ്മയുമാണ്.


 

superstar sureshgopi family and children

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES