മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവട് വച്ച താരമാണ് സൈജു കുറുപ്പ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു പ്രേക്ഷകമനസ്സിൽ ഒരു ഇടം നേടാൻ താരത്തിന് കഴിഞ്ഞു. അതേസമയം താരം ഇപ്പോൾ മയൂഖം എന്ന സിനിമയിലൂടെ തനിക്ക് അവസരം നല്‍കിയ ഗുരുനാഥന്‍ ഹരിഹരനെക്കുറിച്ച് ഒരു കാര്യം വെളിപ്പെടുത്തുകയാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയില്‍ തനിക്ക് ഒരു വേഷമുണ്ടായിരുന്നുവെന്നും എന്നാല്‍ ഡേറ്റ് ഇല്ലാത്ത കാരണം അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് സൈജു ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
ഹരിഹരനെക്കുറിച്ച് സൈജു കുറുപ്പ്
അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല. വാട്സ്‌ആപ് വഴി എല്ലാ ദിവസവും ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലുമൊക്കെ സംസാരിക്കാറുണ്ട്. അദ്ദേഹത്തെ പോലെ മഹാനായ ഒരു സംവിധായകന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ആദ്യ സിനിമ പരാജയപ്പെട്ടിട്ടും എനിക്ക് ലഭിച്ച മൈലേജിന് കാരണം ഹരിഹരന്‍ എന്ന സംവിധായകന്റെ സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മാത്രമാണ്.
മയൂഖത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത പഴശ്ശിരാജയിലും എനിക്ക് ഒരു വേഷം ഉണ്ടായിരുന്നതാണ്. എന്നാല്‍ ആ സമയത്ത് എനിക്ക് ഡേറ്റ് ഇല്ലായിരുന്നു. മയൂഖത്തില്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം ഇത്രയും വലിയൊരു സംവിധായകനാണെന്ന് അറിയില്ലായിരുന്നു. കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് തന്റെ ഗുരുനാഥനായ ഹരിഹരനെക്കുറിച്ച് സൈജു കുറുപ്പ് മനസ്സ് തുറന്നത്.