ലോനപ്പന്റെ മാമോദിസയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന ചിത്രമായ പട്ടാഭിരാമന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ജയറാം വീണ്ടുമൊരു കുടുംബ കഥയാമുയി എത്തുമ്പോള്‍ കാത്തിരിപ്പിലാണ് ആരാധകരും. ദിനേഷ് പള്ളത്തിന്റെ കഥയിലും തിരക്കഥയിലും കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം അയ്യര്‍ ദി ഗ്രേറ്റ് എന്ന ടാഗ് ലൈനോടു കൂടിയാണ് എത്തുന്നത്. ചിത്രത്തില്‍ പട്ടാഭിരാമനായി ജയറാം എത്തുമ്പോള്‍ നായിയാമാരായി മിയയും ഷിലു എബ്രഹാമും എത്തുന്നു.
ഭക്ഷണത്തെ ദൈവ തുല്യനായി കാണുന്ന കുടുംബത്തിലെ അംഗമാണ് പട്ടാഭിരാമന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിന്റെ പേരില്‍ പട്ടാഭിരാമന്‍ ഇറങ്ങി പുറപ്പെടുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുകയാണ് പട്ടാഭിരാമന്‍ എന്ന സിനിമയിലൂടെ സംവിധായകന്‍ കണ്ണന്‍ താമരക്കുളം. കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമന്‍.ദിനേശ് പള്ളത്ത് കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്ന ചിത്രം ഒരു പക്കാ ഹ്യൂമര്‍ പൊളിറ്റിക്കല്‍ മാസ്സ് ത്രില്ലര്‍ ആയിരിക്കും. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കണ്ണന്റെ തന്നെ ആടുപുലിയാട്ടം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ജയറാമും ഷീലു എബ്രഹാമും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജോലഫിലൂടെ ശ്രദ്ധേയയ മാധുരി മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടാതെ കരീഷ് കണാരന്‍, ധര്‍മജന്‍ , രമേഷ് പിഷാരടി എന്നിവരുടെ കോമ്പിനേഷനും സിനിമയിലുണ്ട്. ശക്തമായ കഥാപാത്രമായി ബൈജു സന്തോഷും ചിത്രത്തിലുണ്ട്.
നന്ദു, സായികുമാര്‍, ജെ.പി, ദേവന്‍, പ്രജോദ് കലാഭവന്‍, ജയന്‍ ചേര്‍ത്തല, മുഹമ്മദ് ഫൈസല്‍, തെസ്‌നിഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ഛായാഗ്രഹകണം രവി ചന്ദ്രനും എഡിറ്റര്‍ രഞ്ജിത്ത് കെ ആറും നിര്‍വഹിക്കുന്നു.
കൈതപ്രത്തിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.മുരുഗന്‍ കാട്ടാക്കട, കലാസംവിധാനം സഹസ് ബാല, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍ ഹരി തിരുമല, ഡിസൈനര്‍ ജിസണ്‍ പോള്‍