Latest News

ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും അംഗരക്ഷകന്റേയും കഥ പറഞ്ഞ് കെ.വി ആനന്ദ്; മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തുമ്പോള്‍ ബോഡി ഗാര്‍ഡായി സൂര്യ; തെന്നിന്ത്യന്‍ താരങ്ങളൊന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയ്ക്കായി കാത്തിരുന്ന് പ്രേക്ഷകര്‍

Malayalilife
ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും അംഗരക്ഷകന്റേയും കഥ പറഞ്ഞ് കെ.വി ആനന്ദ്; മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തുമ്പോള്‍ ബോഡി ഗാര്‍ഡായി സൂര്യ; തെന്നിന്ത്യന്‍ താരങ്ങളൊന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയ്ക്കായി കാത്തിരുന്ന് പ്രേക്ഷകര്‍

തെലുങ്ക് ചിത്രം യാത്രയില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയെത്തുന്നുവെന്ന മലയാളി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഇളക്കിമറിച്ചിരുന്നു. ഇതിന് പിന്നാലെ കെ.വി ആനന്ദിന്റെ തമിഴ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സൂര്യ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ വേഷമിടുമ്പോള്‍ സൂര്യ അദ്ദേഹത്തിന്റെ കമാന്റോയായിട്ടാണ് വേഷമിടുന്നത്. തെന്നിന്ത്യയിലെ രണ്ട് സൂപ്പര്‍ സറ്റാര്‍ ഒന്നിക്കുന്ന ചിത്രത്തിനെക്കുറിച്ചുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍. 

ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. അദ്ദേഹത്തിന്റെ ബോഡി ഗാര്‍ഡായാണ് സൂര്യ വേഷമിടുന്നത്.ഇന്ത്യന്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അംഗ രക്ഷകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാകും ഇതെന്നാണ് സൂചന. നിലവില്‍ കുളു മണാലിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.. ചിത്രത്തില്‍ ബോളിവുഡ് താരം ബോമന്‍ ഇറാനിയും തമിഴ് യുവ താരം ആര്യയും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ബോളിവുഡ്- തമിഴ് നടി സായിഷ ആണ് ഈ ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്.

ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന ലൂസിഫറിലും രാഷ്ട്രീയക്കാരന്റെ വേഷമാണ് മോഹന്‍ലാലിനുള്ളത്. യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ ക്യാമറാമാനും കെ.വി.ആനന്ദ് ആയിരുന്നു.

ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. അയാന്‍, മാട്രാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍.

mahi v raghav movie surya nad mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES