നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ദേവയാനി. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം ഭര്‍ത്താവിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം സന്തോഷജീവിതം നയിക്കുകയാണ്. സംവിധായകന്‍ രാജകുമാരനാണ് ദേവയാനിയുടെ ഭര്‍ത്താവ്. ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ദേവയാനിയുടെയും രാജകുമാരന്റെയും ജീവിതം. ഇപ്പോള്‍ വിമര്‍ശകരുടെ വാ അടപ്പിച്ച മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.
മലയാളം ഹിന്ദി തെലുങ്ക് ബംഗാളി തുടങ്ങിയ ഭാഷകളിലെ തന്റെ മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് സാന്നിധ്യം അറിയിച്ച ആളാണ് ദേവയാനി. മിക്ക ഭാഷകളിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടിരുന്നു. സിംപിള്‍ ലുക്കും സൗമ്യമായ ചിരിയും ഒക്കെയാണ് താരമത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. കഥാപാത്രങ്ങള്‍ക്കനുസരിച്ചുളള മികവുറ്റ അഭിനയവും കണ്ണുകളിലെ തിളക്കവുമൊക്കെ ദേവയാനിയുടെ സവിശേഷതകളാണ്. 1993ല്‍ അഭിനയം തുടങ്ങിയെങ്കിലും 1996ലാണ് താരം നായികയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുന്നത്. അഭിനയത്തിന് പുറമേ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും താരം എത്തിയിരുന്നു. മാംഗ്ലൂര്‍ സ്വദേശിയായ ജയദേവ്, നാഗര്‍കോവില്‍ സ്വദേശിനിയായ ലക്ഷ്മി അമ്മാള്‍ എന്നിവരുടെ മകളാണ് ദേവയാനി. സുഷ്മ ജയദേവ് എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര് പിന്നീട് സിനിമയില്‍ സജിവമായതോടെ ദേവയാനി എന്നാക്കുകയായിരുന്നു.
ബോയ്‌സ് എന്ന സിനിമയിലൂടെ സിനിയിലേക്ക് എത്തിയ നകുല്‍, മയൂര്‍ എന്നിവര്‍ ദേവയാനിയുടെ സഹോദരനാണ്. തമിഴില്‍ സൂപ്പര്‍ഹിറ്റായിരുന്നു നാക്കുമുക്ക എന്ന പാട്ടില്‍ അഭിനയിച്ചതും പാടിയതും നകുല്‍ ആയിരുന്നു. തമിഴകത്തെ അറിയപ്പെടുന്ന സംവിധായകന്‍ രാജകുമാരന്‍ ആണ് ദേവയാനിയുടെ ഭര്‍ത്താവ്. കുറച്ച് വര്‍ഷങ്ങള്‍ ഇരുവരും ഒന്നിച്ചു ചിത്രങ്ങള്‍ ചെയ്തിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു. ദേവയാനിയുടെ അത്ര പൊക്കമില്ലാത്ത, ഇരുണ്ട നിറവും പറയത്തക്ക സൗന്ദര്യവും ഇല്ലാത്ത രാജകുമാരനുമായ വിവഹം വീട്ടുകാര്‍ എതിര്‍ത്തു. ഇരുകുടുംബവും വിവാഹത്തെ എതിര്‍ത്തതോടെ താരം ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. 2001ലാണ് ഇരുവരും വിവാഹിതരായത്. ഇനിയ പ്രിയങ്ക എന്നീ രണ്ടു മക്കളാണ് താരത്തിന് ഉളളത്. ഇനിയ ഒന്‍പതിലും പ്രിയങ്ക ഏഴിലുമാണ് പഠിക്കുന്നത്. തന്റെ ഭര്‍ത്താവിനെക്കുറിച്ചും പലപ്പോഴും ദേവയാനി മനസ്സുതുറക്കാറുണ്ട്. ഒരു കൊച്ചു കുഞ്ഞിനെപോലെയാണ് ഭര്‍ത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്പത്യം തങ്ങളുടേത് ആണെന്നുമാണ് ദേവയാനി പറയാറ്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമുളള താരത്തിന്റെ കുടുംബചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്.