മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ജനപ്രിയ താരമാണ് നടൻ ജയസൂര്യ. മിമിക്രിയിലൂടെ കലാരംഗത്ത് തുടക്കം കുറിച്ച താരം പിന്നീട് ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായിരുന്നു. പിന്നാലെ ദോസ്ത് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് തുടക്കം കുറിക്കുകയും ചെയ്‌തു. . 2002 ൽ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. പിന്നാലെ ആ ചിത്രത്തിന്റെ തന്നെ തമിഴ് റീമേക്കായ എൻ മാനവനിൽ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടു തമിഴിലും ശ്രധേനയായി. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു.
എന്നാൽ ഇപ്പോൾ ഈ ലോക്ക് ഡൗൺ കാലത്ത് കുടുംബത്തോടൊപ്പം സമയം ചിലവിടുകയാണ് താരം. അതോടൊപ്പം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ജയ സൂര്യ. . കന്‍ അദ്വൈതിന്റെ ടിക്ടോക്ക് അക്കൗണ്ടിലൂടെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ വന്‍ തുക ഇലക്‌ട്രിസിറ്റി ബില്‍ വന്നതിന്റെ കാരണം ചോദിച്ച് കെഎസ്‌ഇബിയിലേയ്ക്ക് വിളിക്കുകയാണ് ഇപ്പോൾ ജയസൂര്യ.
അതോടൊപ്പം കെഎസ്‌ഇബിക്ക് ഒരു പുതിയ ഫുള്‍ഫോമും സംഭാവന നൽകുന്നുമുണ്ട് താരം. കസ്റ്റമര്‍ സാലറി ഏണിങ് ദെന്‍ ബില്‍, സിംപിളായി പറഞ്ഞാല്‍ ശമ്ബളം കിട്ടിയാല്‍ മാത്രം ബില്‍ എന്നാണ് ഫുൾ ഫോമിലൂടെ ഉദ്ദേശിക്കുന്നത്. ഇംഗ്ലിഷില്‍ ചീത്ത പറയുന്ന ജയസൂര്യയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
Hello ......are you kseb.....?????
Posted by Jayasurya on Tuesday, May 5, 2020