Latest News

ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ട്ടണ്‍ ഡിസി ടു മിയാമി ബീച്ച്; പേളിമാണിക്ക് അലക്‌സയുടെ ഉത്തരം കേട്ടോ

Malayalilife
ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ട്ടണ്‍ ഡിസി ടു മിയാമി ബീച്ച്; പേളിമാണിക്ക് അലക്‌സയുടെ ഉത്തരം കേട്ടോ

ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് പേളി മാണി. അവതാരികയായെത്തിയ താരം തനിക്ക് അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇതിന് പുറമേ ഏറെ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയ ടെലിവിഷന്‍ പരിപാടി ബിഗ്ബോസിലൂടെ ആരാധകരുടെ എണ്ണവും താരത്തിന് കൂട്ടാന്‍ പറ്റി. ഹൗസില്‍ നിന്ന് പുറത്തെത്തിയ താരത്തിന് ഹൗസില്‍ എത്തിയപ്പോഴുണ്ടായിരുന്ന ഇമേജ് ഇറങ്ങുമ്പോഴും നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ശ്രീനിഷുമായുള്ള പ്രണയവും പിന്നീട് വിവാഹവും എല്ലാം കൂടി വളരെ സന്തോഷത്തില്‍ ജീവിതം പോകുമ്പോഴായിരുന്നു പെട്ടെന്ന് കൊറോണയുടെയും ലോക്ഡൗണിന്റെയും വരവ്. ഇതോടെ താരം ആലുവയിലുള്ള വീട്ടില്‍ തന്നെയായി. കുടുംബത്തോടൊപ്പം ക്വാറന്റൈന്‍ സമയം ചിലവഴിക്കാന്‍ തുടങ്ങിയ താരം എന്നാല്‍ തന്റെ ആരാധകരെ നിരാശപ്പെടുത്തിയില്ല. വീഡിയോകളും ചിത്രങ്ങളുമായി താരം തന്റെ ആരാധകരെ എന്റെര്‍ടെയിന്‍ ചെയ്തുകൊണ്ടേയിരുന്നു. താരം പങ്കുവെയ്ക്കുന്ന എല്ലാ പോസ്റ്റുകളും ആരാധകര്‍ വളരെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ലോക്ഡൗണ്‍ ടോക്കുമായും താരം ഈ സമയത്ത് എത്തുന്നുണ്ട്. ഓരോ എപ്പിസോഡിലും താരം ആരാധകരെ ചിരിപ്പിക്കുകയാണ്. ഇത്തവണ ലോക്ഡൗണ്‍ ടോക്കില്‍ താരം പങ്കുവെച്ച പുതിയ വീഡിയോയാണ് ആരാധകരെ കുടുകുടാ ചിരിപ്പിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ താരത്തിനൊപ്പം ദീപ്തി സതിയുമുണ്ട്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തില്‍ ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്? എന്ന പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ഡയലോഗുമായിട്ടാണ് ഇത്തവണ പേളിയുടെ വരവ്. ഹൗ മെനി കിലോമീറ്റേഴ്സ് ഈസ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ക്യാപഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ കൂട്ടുകാരി ദീപ്തി സതിയോട് ഈ ചോദ്യം ചോദിച്ചിരിക്കുകയാണ് താരം. എന്നാല്‍ കൈയിലെ വിരലൊക്കെ ചേര്‍ത്ത് ദീപ്തി എണ്ണാന്‍ തുടങ്ങിയപ്പോഴേ പേളിക്ക് കാര്യം പിടികിട്ടി, ഉത്തരം അറിയില്ലെന്ന് ഉടന്‍ പേളി അലക്സയോട് ഇതേ ചോദ്യം ചോദിച്ചു. വാഷിങ്ടണ്‍ ഡിസിയുടേയും മിയാമി ബീച്ചിന്റേയും ചരിത്രവും ഭൂമി ശാസ്ത്രവും വരെ അലക്സ പേളിക്ക് പറഞ്ഞു കൊടുത്തു. ഈ മറുപടി കേട്ടതും പേളിയും ദീപ്തിയും പൊട്ടിച്ചിരിക്കുകയായിരുന്നു. ഈ വീഡിയോയാണ് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിരിക്കുന്നത്.

വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഷിയാസ് കരീമും വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. അതേസമയം വളരെ രസകരമായ കമന്റുകളാണ് ആരാധകര്‍ പേളിയുടെ ഈ രസകരമായ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. അങ്ങ് ദൂരെ സന്തീപിന്റെ വീടിന്റെ അപ്പുറത്തെന്നായിരുന്നു ഒരു ആരാധകന്‍ നല്‍കിയ കമന്റ്. എന്നാല്‍ അവിടെ ട്രിപ്പ് പോകാന്‍ പ്ലാനുണ്ടോ എന്നായിരുന്നു മറ്റൊരു ആരാധകന്‍ നല്‍കിയ കമന്റ്. അതേസമയം താരത്തിന്റെ അടുത്ത് വീഡിയോയ്ക്കായി കാത്തിരിക്കുകയാണെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ലോക്ഡൗണ്‍ ടോക്സിന്റെ അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES