മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ പേരെടുത്ത താരമാണ്. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ വഫയറര്‍ ഫിലിംസ് നിര്‍മ്മാണരംഗത്തേക്ക് കടന്നത്. ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും നായികാനായകന്‍മാരായി എത്തിയ ചിത്രം ബോക്സോഫീസിലും വിജയം നേടിയിരുന്നു.ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സിലൂടേയും സണ്‍ നെക്സ്റ്റിലൂടേയും ചിത്രം ഓണ്‍ലൈനില്‍ റിലീസായതിനു ശേഷം വിവാദങ്ങല്‍ കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതിരിക്കുകയാണ് താരത്തിന്. വരനെ ആവശ്യമുണ്ട് എന്ന ചിത്രവും ചിത്രത്തിന്റെ നിര്‍മ്മാതക്കളുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം തന്റെ സമ്മതം കൂടാതെ തന്റെ ചിത്രം സിനിമയില്‍ ഉപയോഗിച്ചതിനെതിരെ ഒരു മാധ്യമപ്രവര്‍ത്തക രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും ചിത്രത്തിനെതിരെ വിവാദങ്ങള്‍ വന്നിരിക്കുകയാണ്. തന്റെ സമ്മതം കൂടാതെ തന്റെ ചിത്രം സിനിമയില്‍ ഉപയോഗിച്ചതിനെതിരെ ഒരു മാധ്യമപ്രവര്‍ത്തക രംഗത്തെത്തിയപ്പോള്‍ അതിന് ക്ഷമാപണവുമായി ദുല്‍ക്കര്‍ എത്തിയിരുന്നു. ഇപ്പോള്‍ പുതിയ വിവാദത്തിനും താരം പ്രതിരിച്ചിരിക്കുകയാണ്.
ചിത്രത്തില്‍ സുരേഷ്ഗോപിയുടെ കഥാപാത്രം വീട്ടില്‍ വളര്‍ത്തുന്ന നായയെ 'പ്രഭാകരാ' എന്നു അഭിസംബോധന ചെയ്യുന്ന രംഗം ചിത്രത്തിലുണ്ട്. ഇതാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. ഈ രംഗം തമിഴ് വംശജരെ അപമാനിക്കുന്നതിനായി ചേര്‍ത്തതാണെന്നും മറ്റുമൊക്കെയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അതായത് തമിഴ് പുലി നേതാവായ വേലുപിള്ള പ്രഭാകരന്റെ പേര് പട്ടിക്ക് നല്‍കിയെന്ന് ആരോപിച്ചുകൊണ്ടാണ് ഇപ്പോള്‍ ദുല്‍ഖറിനും സിനിമയുമായി ബന്ധപ്പെട്ടവര്‍ക്കുമെതിരെ തെറിവിളിയുമായി ഒരു കൂട്ടം തമിഴ് പുലി ആരാധകര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ഇതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാവ് കൂടിയായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സിനിമയില്‍ സുരേഷ് ഗോപിയും നായയും ഉള്‍പ്പെടുന്ന ഒരു രംഗത്തിലാണ് തമാശ രൂപേണ പ്രഭാകരാ വിളി ചേര്‍ത്തിട്ടുള്ളത്. അല്ലാതെ മറ്റാരെയും മോശമായി ചിത്രീകരിക്കണം എന്ന് കരുതിയല്ല. അത് സിനിമയുടെ തുടക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്െന്നുമാണ് താരം തന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നത്.
തമിഴ് ജനതയെ താഴ്ത്തിക്കെട്ടാനായൊന്നും ഇതിലൂടെ ശ്രമിച്ചിട്ടില്ല. ഇത് കേരളത്തിലെ പൊതുവായ ഒരു പേരാണ്. ജീവിക്കുന്നവരോ മരിച്ചവരോ ആയ ആരെയും ഈ സിനിമയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല, സിനിമയുടെ തുടക്കത്തില്‍ അത് സൂചിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴുള്ളത് തെറ്റിദ്ധാരണ മാത്രമാണ്. വിമര്‍ശനങ്ങളുമായെത്തിയവര്‍ സിനിമ പോലും കാണാതെ വെറുതെ വിദ്വേഷം പടര്‍ത്തുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു വിവാദത്തിന്റെ പേരില്‍ തന്നെയും ചിത്രത്തിന്റെ സംവിധായകന്‍ അനൂപിനെയും എതിരെയുള്ള നീക്കത്തെ അംഗീകരിക്കുന്നു. പക്ഷേ ദയവായി ഞങ്ങളുടെ പിതാക്കന്മാരേയോ ഈ സിനിമയിലെ മറ്റ് മുതിര്‍ന്ന അഭിനേതാക്കളെയും മോശമായി ചിത്രീകരിക്കാതിരിക്കൂ. സിനിമയില്‍ പരാമര്‍ശിച്ച ഈ പേര് മൂലം വിഷമം അനുഭവിച്ച തമിഴ് ജനതയോട് ക്ഷമ ചോദിക്കുന്നു. ഇതൊരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പ്രശ്‌നമാണ്, എന്നാണ് വിശദീകരണക്കുറിപ്പില്‍ ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്.
താരം വിശദീകരണവുമായി പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരധകരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്. ഞങ്ങള്‍ക്ക് ഡിക്യൂവിനെ അറിയാം അതുകൊണ്ട് ഇത്തരം ഒരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് മിക്ക ആരാധകരുടെയും കമന്റ്. അതേസമയം ആ പേരും ആ വിളിയും ഞങ്ങള്‍ മലയാളികള്‍ക്ക് നിങ്ങളുടെ യഥാര്‍ത്ഥ പ്രഭാകരനേക്കാള്‍ വികാരമാണ് എന്നാണ് ഒരു ആരാധകന്‍ നല്‍കിയിരിക്കുന്ന കമന്റ്. ഇത് തമിഴ് നാട്ടിലെ പ്രഭാകരന്‍ അല്ല കേരളത്തിലെ പ്രഭാകരനാണെന്നാണ് മറ്റൊരു ആരാധന്റെ കമന്റ്. എന്തായാലും താരത്തിനെ പിന്തണുച്ചുകൊണ്ട് നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്.
A lot of people have brought to my notice that the Prabhakaran joke in Varane Avashyamund is insulting to the Tamizh...
Posted by Dulquer Salmaan on Sunday, April 26, 2020