മലയാളസിനിമയിലെ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ മൂത്ത മകള്‍ അഹാന മലയാളത്തിലെ മുന്‍നിരനായികമാരില്‍ ഒരാളാണ്. അഹാനയ്ക്ക് പിന്നാലെ ഇളയമകള്‍ ഹന്‍സികയും സിനിമയിലെത്തിയിരുന്നു. ഇപ്പോള്‍ മമ്മൂക്ക ചിത്രത്തിലൂടെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മൂന്നാമത്തെ പുത്രി ഇഷാനിയും.
വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ സിനിമാലോകത്തെ തന്നെ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. കൃഷ്ണകുമാറിന്റെ മൂത്തമകള്‍ അഹാന മലയാള സിനിമയില്‍ തിരക്കേറിയ നടിയായി മാറുകയാണ്. ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. അംഗങ്ങള്‍ കൂടുതലുണ്ടെങ്കിലും ഏറ്റവും സന്തോഷമുള്ള കുടുംബം കൂടിയാണ് ഇവരുടെത്. നാലുമക്കളും അച്ഛനും അപൂര്‍വ്വമായി മാത്രമേ വീട്ടില്‍ ഒത്തുചേരാറുള്ളു.
അതിനാല്‍ ലോക്ഡൗണ്‍ കാലത്ത് കൃഷ്ണകുമാറിന്റെ കുടുംബം ഏറെ സന്തോഷത്തിലാണ്. ടിക്ടോക് വീഡിയോ ചെയ്തും ഡാന്‍സ് ചെയ്തുമൊക്കെയാണ് കൃഷ്ണ സഹോദരിമാര്‍ ലോക്ഡൗണ്‍ ആഘോഷമാക്കി മാറ്റുന്നത്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും എല്ലാവരും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇന്നാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയയുടെ പിറന്നാള്‍ 22ാം പിറന്നാള്‍ ലോക്ഡൗണിലും ആഘോഷമാക്കിയിരിക്കയാണ് കൃഷ്ണകുമാറിന്റെ കുടുംബം. എല്ലാ വര്‍ഷത്തെയും പോലെ വിപുലമായ ആഘോഷമുണ്ടായില്ലെങ്കിലും ചെറിയ കേക്കൊക്കെ മുറിച്ചാണ് ദിയയുടെ പിറന്നാള്‍ കുടുംബം ആഘോഷിച്ചത് ഇതിന്റെ വീഡിയോ വൈറലാകുകയാണ്. നിരവധി പേരാണ് ദിയയ്ക്ക് പിറന്നാള്‍ ആശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ദിയയുടെ വീട്ടിലെ ഫോട്ടോഷൂട്ട് വീഡിയോയും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്.
RECOMMENDED FOR YOU:
no relative items