മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ മോഹൻലാലിന്റെത്. ഈ കുടുംബത്തിലെ എല്ലാവരെയും മലയാളികൾക്ക് സുപരിചിതമാണെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത താരപുത്രിയാണ് മോഹൻലാലിന്റെ മകൾ വിസ്മയ. പൊതു പരിപാടികളിൽ അധികം പ്രത്യക്ഷമാകാത്ത വിസ്‌മയ സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ്. സിനിമ താരങ്ങളുടെ മക്കൾ സാധാരണയായി അവരുടെ പാത പിന്തുടരുന്നവരാണ്. എന്നാൽ അതിൽ നിന്നുമെല്ലാം ചുവട് മാറി എഴുത്തിന്റേയും വരകളുടേയും ലോകത്താണ് താരപുത്രി ചെന്നെത്തപ്പെട്ടത്. വിസ്‌മയ ഇപ്പോൾ വിദേശത്താണ് കഴിയുന്നത്. അതേ സമയം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് വിസ്മയുടെ ഗംഭീര ഫൈറ്റ് ആണ്.
ഫൈറ്റിന്റെ കാര്യത്തിൽ പ്രേക്ഷകരെ എല്ലാം തന്നെ വിസ്മയിപ്പിച്ച താരമാണ് മോഹൻലാൽ. ഇന്നും പ്രേക്ഷകർക്ക് ഇടയിൽ താരത്തിന്റെ പല സംഘട്ടന രംഗങ്ങളും ചർച്ച ചെയ്യപ്പെടാറുണ്ട്. ഫൈറ്റിന്റെ കാര്യത്തിൽ അച്ഛനെ പോലെ മകൻ പ്രണവും ഒട്ടും മോശമല്ല. താരപുത്രന്റെ ആദ്യ ചിത്രമായ ആദിയില്‍ പാര്‍ക്കറില്‍ തിളങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അച്ഛനും മകനും പിന്നാലെ മകൾ വിസ്മയയും ആക്ഷനിലേക്ക് എത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് താരപുത്രി തന്നെയാണ്.
വിസ്‍മയ ആയോധനകലയില്‍ പരിശീലനം നടത്തുന്നത് ടോണി എന്നയാളില്‍ നിന്നാണ്. താരപുത്രിയുടെ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭ്യമാകുന്നത്. ലാലേട്ടനെപോലെ തന്നെ ആക്ഷനിൽ മകൾക്കും നല്ല താള ബോധമുണ്ടെന്നാണ് ആരാധകർ നൽകുന്ന കമന്റ്. പതിനായിരത്തിലധികം പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്. അതേ സമയം വിസ്മയയുടെ സിനിമ അരങ്ങേറ്റത്തിനെ കുറിച്ചും ആരാധകർ ചോദ്യമുയർത്തുന്നുണ്ട്.
ലോക്ക്ഡൗൺ കാലത്ത് ഏറെ ആളുകളും താരപുത്രിയെ അന്വേഷിച്ച് എത്തിയിരുന്നു. വിസ്മയ എവിടെയാണെന്നായിരുന്നു എല്ലാവർക്കും ചോദിച്ചിരുന്നത്. പ്രേക്ഷകരുടെ ഈ ചോദ്യത്തിന് മറുപടിയായിട്ടാണ് വിസ്‌മയ ഇപ്പോൾ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിസ്മയ തന്റെ ഈ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. എന്നൽ വിസ്‌മയിയുടെ പോസ്റ്റിന് ചുവടെ സുഹൃത്ത് ചോദിച്ച ചോദ്യത്തിനാണ് വിസ്മയ മറുപടി നൽകുകയും ചെയ്‌തിരിക്കുകയാണ്. 'ഇപ്പോഴും തായ്‌ലൻഡിലാണ്. ഇവിടെ സുഖമായിരിക്കുന്നു' എന്നായിരുന്നു മറുപടി.