മലയാളികൾക്ക് ഏറെ പ്രിയമുള്ള കുടുംബങ്ങളിൽ ഒന്നാണ് നടൻ അജു വര്‍ഗീസിന്‍റെത്. ലോക്ക് ഡൗൺ ദിനങ്ങൾ കുടുംബത്തിനൊപ്പം ചിലവഴിക്കുകയാണ് താരം ഇപ്പോൾ. എന്നാൽ ഈ ലോക്ഡൗണ്‍ ദിനങ്ങളില്‍ വീട്ടില്‍ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അജുവിന്റെ ഭാര്യ അഗസ്റ്റിന. ഒരു മഹാമാരിയുടെ പേരില്‍ സംഭവിച്ച ഈ നല്ല കാര്യം പറയുന്നത് തെറ്റാണെങ്കില്‍ തന്നോട് ക്ഷമിക്കണമെന്ന മുന്‍കൂര്‍ ജാമ്യം എടുത്തുകൊണ്ടാണ് താരപത്നി തന്റെ വാക്കുകൾ ആരംഭിക്കുന്നത്.
അജുവിന്‍റെ ഭാര്യ അഗസ്റ്റിനയുടെ വാക്കുകള്‍
'ഞാന്‍ ഒരുപാട് കാലമായി ആഗ്രഹിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ നടക്കുന്നത്. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാല്‍ ഞങ്ങള്‍ ആറുപേരും ഒരുമിച്ചിരുന്ന് സിനിമ കാണും. പിന്നെ ലഞ്ചിനുള്ള ഒരുക്കങ്ങള്‍. ഒരു മഹാമാരിയുടെ പേരില്‍ സംഭവിച്ച നല്ല കാര്യം എന്ന് പറയുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല. അടുക്കള ഫുള്‍ ചുമതല എനിക്ക് തന്നെയാണ്. അജു ഇടയ്ക്ക് പാത്രങ്ങളൊക്കെ കഴുകി തരും. കുട്ടികളുടെ പരിപാലനമാണ് പ്രധാന ജോലിയായി കക്ഷി ഏറ്റെടുത്തിരിക്കുന്നത്. അവിശ്വസനീയമായ ചില മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് രാത്രി കഥ പറഞ്ഞു കൊടുക്കുന്നത് കേട്ട് ഞാന്‍ ഞെട്ടി. എന്തൊരു മാറ്റം എന്ന് ചിന്തിച്ച് ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്. മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ കഥ അജുവിന്റെതായ രീതിയില്‍ ട്രാക്ക് മാറ്റി പറഞ്ഞു കൊടുക്കുകയാണ്'. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അഗസ്റ്റിന ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.