നടന് പൃഥ്വിരാജും ഭാര്യ സുപ്രിയയും മകള്‍ അലംകൃതയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പൃഥ്വിക്ക് കൊടുക്കുന്ന പരിഗണന ഭാര്യയ്ക്കും മകള്‍ക്കും കിട്ടാറുണ്ട്. മാധ്യമപ്രവര്‍ത്തകയായ സുപ്രിയ താരത്തിന്റെ ജീവിതത്തിലേക്ക് വന്നതിന് പിന്നാലെ ഉയര്‍ച്ചയുടെ കാലമായിരുന്നു പൃഥ്വിക്ക്. സിനിമ മേഖലയില്‍ പോലും താരത്തിനൊപ്പം നില്‍ക്കാന്‍ സുപ്രിയ എന്ന ഭാര്യയ്ക്ക് കഴിഞ്ഞു. സോഷ്യല്‍ മിഡിയയില്‍ സജീവമായ സുപ്രിയ പൃഥ്വിരാജിനൊപ്പമുളള വിശേഷങ്ങളും അലംകൃതയുടെ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വി ജോര്‍ദ്ദാനിലേക്ക് പോയപ്പോള്‍ താടിക്കാരനെ മിസ്സ് ചെയ്യുന്നു എന്ന സുപ്രിയയുടെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിന് പിന്നാലെ ക്വാറന്റൈന്‍ പ്രഖ്യാപിച്ചപ്പോള്‍ ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ താരവും സംഘവും സുരക്ഷിതരാണെന്ന് വ്യക്തമാക്കിയും സുപ്രിയ എത്തിയിരുന്നു. ഇപ്പോഴിത സുപ്രിയ പങ്കുവെച്ച മറ്റൊരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പൃഥ്വി അടുത്തില്ലാത്ത ഒരു വിഷുവാണ് സുപ്രിയയ്ക്ക് കടന്നു പോയത്. അതിന്റെ വിഷമമാണ് സുപ്രിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിയ്ക്ക് ഒപ്പം ആഘോഷിച്ച കഴിഞ്ഞ വിഷുവിന്റെ ചിത്രത്തിനൊപ്പമാണ് സുപ്രിയ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വിഷുവിന് പകര്‍ത്തിയ ചിത്രമാണിത്, ഞങ്ങളെ ഞങ്ങളാകാന്‍ സഹായിച്ചവര്‍ക്കൊപ്പമുള്ള ഉച്ചയൂണുള്ള ആ ദിവസമത്രയും അത്രമേല്‍ ഞങ്ങളാസ്വദിച്ചിരുന്നുവെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സുപ്രിയ കുറിച്ചിരിക്കുന്നത്. മാത്രമല്ല ഈ വര്‍ഷം ഞങ്ങള്‍ കൊറോണ വൈറസും ലോക്ക് ഡൌണും മൂലം ആയിരം മൈലുകള്‍ക്ക് അപ്പുറവും ഇപ്പുറവുമാണ്. പക്ഷേ ഇപ്പോഴും എത്രയും പെട്ടെന്ന് ഞങ്ങള്‍ക്ക് ഒരുമിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. താടിക്കാരനെ മിസ് ചെയ്യുന്നു, പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു, ഹാപ്പി വിഷു എന്നീ ഹാഷ്ടാഗുകളോടെയാണ് സുപ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്
അതേസമയം ഇതേ പോസ്റ്റ് പൃഥിരാജും പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരികേ എത്തിയിട്ട് വിഷു ആഘോഷിക്കാമെന്നാണ് കമന്റിലൂടെ സുപ്രിയ പൃഥിരാജിനെ ആശ്വസിപ്പിച്ചത്. പൃഥിരാജ് ഒപ്പമില്ലെങ്കിലും സേമിയ പായസവും അട പായസവും ഉള്‍പെടെ സദ്യ സുപ്രിയ തയ്യാറാക്കിയിരുന്നു.
സുപ്രിയയുടെ പോസ്റ്റിന് കമന്റുമായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്. ഹാപ്പി വിഷുവെന്നും സ്റ്റേ ഹോം സ്‌റ്റേ സെയിഫെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പൃഥ്വിരാജ് സെയ്ഫാണെന്ന് വിശ്വസിക്കുന്നുവെന്നും ഉടന്‍ തന്നെ തിരിച്ചെത്താന്‍ കഴിയുമോയെന്നും ഒരു കമന്റില്‍ ആരാധകന്‍ ചോദിക്കുന്നുമുണ്ട്. സുപ്രിയയും ആരാധകരും പൃഥ്വിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ്.