മലയാള സംഗീത ആസ്വാദകർക്ക് ഏറെ സുപരിചിതനായ ഗായകനാണ് എം ജയചന്ദ്രന്‍.
അദ്ദേഹം ഗാന ആസ്വാദകർക്ക് നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.
എന്നാൽ ഇപ്പോള്‍ സംഗീത മേഖലയില്‍ എത്തിപ്പെട്ടതിനെ കുറിച്ച് പറയുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ പിന്നണി ഗായകനാക്കുന്നതിന് വേണ്ടി അമ്മ പലരോടും ചാന്‍സ് ചോദിച്ചിട്ടുണ്ടെന്നും അതോര്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും എം.ജയചന്ദ്രന്‍ പറഞ്ഞു.
അറിയാവുന്നവരോടൊക്കെ എനിയ്ക്ക് വേണ്ടി അമ്മ കേണപേക്ഷിച്ചിട്ടുണ്ട്. അമ്മയ്ക്ക് അങ്ങനെ ചെയ്യേണ്ടി വന്നല്ലോ എന്നോര്‍ത്ത് സങ്കടം തോന്നാറുണ്ട് ജയചന്ദ്രന്‍ പറയുന്നു. അമ്മയുടെ ജ്യേഷ്ഠന്‍ ബി.സി ശേഖറിന് യേശുദാസുമായി അടുത്ത ബന്ധമായിരുന്നു അതിനാല്‍ അമ്മ എനിക്ക് വേണ്ടി ദാസ് സാറിനോട് ചാന്‍സ് ചോദിച്ചിട്ടുണ്ട്.
അതുപോലെത്തന്നെ നടന്‍ ജയറാം, രാജസേനന്‍ എന്നിവരോടും അമ്മ എന്റെ പാട്ടിനെക്കുറിച്ച് പറയുകയും അവസരം നല്‍കുമോയെന്ന് ചോദിക്കുകയും ചെയ്തിട്ടുണ്ട് അവസരങ്ങളൊന്നും കിട്ടാതെ വിഷമിച്ചിരിക്കുമ്പോള്‍ എടാ ഒരുകാലത്ത് നിന്നെ അന്വേഷിച്ച് എല്ലാവരും വന്നോളുമെന്ന് അമ്മ പറഞ്ഞു. അമ്മയുടെ സ്വപ്‌നമാണ് ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.