ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അതിനാല്‍ തന്നെ എന്ത് വിശേഷമുണ്ടെങ്കിലും റിമി അത് തന്റെ ആരാധകരുമായി പങ്കുവെയ്ക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിമിയും വീട്ടിനകത്തായെങ്കിലും ഓരോ കലാപരിപാടികളുമായി താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ടിക്ക് ടോക്ക് ആണ് ഇക്കുറി സ്പെഷ്യല്‍. ചില ടിക്ടോക് വീഡിയോകള്‍ താരം പങ്കുവച്ചിരുന്നു. എന്നാലിപ്പോള്‍ റിമിയുടെ ഏറ്റവും പുതിയ ടിക്ടോക് ആരാധകര്‍ ഏറ്റെടുക്കുകയാണ്. തേന്മാവിന്‍ കൊമ്പത്ത് എന്ന് മോഹന്‍ലാല്‍-ശോഭന ജോഡികള്‍ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഒരു ഡയലോഗാണ് റിമി അവതരിപ്പിച്ചിരിക്കുന്നത്.
വഴി തെറ്റി സിനിമയിലെ കഥാപാത്രങ്ങളായ മാണിക്യനും കാര്‍ത്തുമ്പിയും മറ്റൊരു ഗ്രാമത്തിലെത്തി അവിടെയുള്ള കടയില്‍ നിന്നും ചായ കുടിച്ചതിന് ശേഷമുള്ള ഏറെ ചിരിപ്പിച്ചൊരു ഡയലോഗാണ് റിമി അനുകരിച്ചിരിക്കുന്നത്. റിമി ആദ്യം സിംഗിള്‍ വീഡിയോ ആണ് ചെയ്തത്. ഇതിന് പിന്നാലെ ഒരു ആരാധകന്‍ ലാലിനൊപ്പമുള്ള വീഡിയോ ആക്കി ഇത് മാറ്റിയിരുന്നു അങ്ങനെ ഞാനും ലാലേട്ടന്റെ കൂടെ അഭിനയിച്ചേ എന്ന അടിക്കുറിപ്പോടെയാണ് റിമി ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തായാലും നിരവധി ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.